കായികമേളയിൽ പരിക്കുകൾ പേടിക്കേണ്ട താരങ്ങൾക്ക് കരുത്തായി 214 അംഗ സ്പോർട്സ് ആയുർവേദ ടീം
സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി 214 അംഗ സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീമിനെ നിയോഗിച്ചു.
സംസ്ഥാന സ്കൂൾ കായികമേള: കായികതാരങ്ങൾക്ക് കരുതലാകാൻ 'സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീം' സജ്ജം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മികച്ച ആരോഗ്യ പിന്തുണയും ചികിത്സയും ഉറപ്പാക്കാൻ 'സ്പോർട്സ് ആയുർവേദ മെഡിക്കൽ ടീം' സജ്ജമായി. താരങ്ങളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും മത്സരത്തിനിടെ ഉണ്ടാകുന്ന പരിക്കുകൾക്ക് അടിയന്തര പരിഹാരം കാണുന്നതിനുമാണ് സംഘം പ്രവർത്തിക്കുന്നത്.
പരിക്കുകൾ തടയുന്നതിനായുള്ള പ്രീ-ഇവന്റ്, ഇന്റർ-ഇവന്റ്, പോസ്റ്റ്-ഇവന്റ് പ്രതിരോധ ചികിത്സാ സേവനങ്ങൾ സ്പോർട്സ് ആയുർവേദ ടീം വേദികളിൽ ലഭ്യമാക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം മേളയുടെ 10 വേദികളിലും പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സ്പോർട്സ് ആയുർവേദ ടീമിന്റെ പവലിയൻ കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.
ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫീസർമാരും പാരാ മെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 214 അംഗങ്ങളാണ് ഈ സംഘത്തിലുള്ളത്. കൂടാതെ, കെ.എം.സി.റ്റി (KMCT) ആയുർവേദ കോളേജ്, വി.പി.എസ്.വി (VPSV) കോട്ടക്കൽ ആയുർവേദ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള ഹൗസ് സർജൻമാരും സേവനത്തിനുണ്ട്.
മരുന്നുകൾ, പ്രാഥമിക ശുശ്രൂഷാ സാമഗ്രികൾ എന്നിവയ്ക്കുള്ള ധനസഹായം നാഷണൽ ആയുഷ് മിഷനാണ് ലഭ്യമാക്കിയിരിക്കുന്നത്. ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. കെ. എസ്. പ്രിയ, സ്പോർട്സ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. പ്രീത, ഡി. എം. ഓ. ഡോ. പി. എം. സിനി, ഡി. പി. എം. ഡോ. അനുപമ, ജില്ലാ കൺവീനർ ഡോ. അബ്ദുൽ വാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ടീമിന്റെ പ്രവർത്തനം
ബിഗ് സ്ക്രീനിൽ തിലകൻ മാജിക് വീണ്ടും ഇന്ദ്രജിത്ത് ചിത്രം നായകൻ 4K റീ റിലീസിന് ഒരുങ്ങുന്നു
പിറന്നാൾ സമ്മാനമായി ഹെനോക് ഫോറൻസിക് സർജനായി ഞെട്ടിക്കാൻ ദിലീപ്
ഫോഴ്സ് ഗൂർഖ വാഹനത്തിന് ഡ്രൈവർ നിയമനം
കായികമേളയിൽ പരിക്കുകൾ പേടിക്കേണ്ട താരങ്ങൾക്ക് കരുത്തായി 214 അംഗ സ്പോർട്സ് ആയുർവേദ ടീം
കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ കൊച്ചിയിൽ
ആലുവ മാർത്താണ്ഡവർമ പാലത്തിൽ അറ്റകുറ്റപ്പണി ഒക്ടോബർ 28 മുതൽ ഗതാഗത നിയന്ത്രണം പുതിയ വഴികൾ അറിയാം