ഓപ്പറേഷൻ തൂഫാൻ 2.7 ഗ്രാം എംഡിഎംപിയുമായി യുവാവ് അറസ്റ്റിൽ
കടമക്കുടിയിൽ നടത്തിയ പരിശോധനയിൽ 2.7 ഗ്രാം എംഡിഎംപിയുമായി അടിമാലി സ്വദേശി പിടിയിൽ. വരാപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ വിശദാംശങ്ങൾ അറിയാം.
വരാപ്പുഴയിൽ ഓപ്പറേഷൻ തൂഫാൻ: 2.7 ഗ്രാം എംഡിഎംപിയുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പദ്ധതിയുടെ കീഴിൽ വരാപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും അറസ്റ്റ്. കടമക്കുടിയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് 2.7 ഗ്രാം എംഡിഎംപിയുമായി (MDMA) യുവാവ് പിടിയിലായത്.
അടിമാലി വല്ലൂരൻ വീട്ടിൽ അജിമ്സ് (33) ആണ് വരാപ്പുഴ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന കടമക്കുടി, പിഴല തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന ശക്തമാക്കിയിട്ടുള്ളത്. 'ഓപ്പറേഷൻ തൂഫാൻ' ഭാഗമായി മാത്രം ഈ മാസം വരാപ്പുഴ പൊലീസ് 16 മയക്കുമരുന്ന് കേസ്സുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിലും പ്രദേശത്ത് കർശന പരിശോധനകളും റെയ്ഡുകളും തുടരുമെന്ന് വരാപ്പുഴ എസ്.എച്ച്.ഒ സുനേഖ് ജെയിംസ് അറിയിച്ചു.
പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ എസ്.എച്ച്.ഒ സുനേഖ് ജെയിംസിനൊപ്പം സബ് ഇൻസ്പെക്ടർ ദേവരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ, മുഹമ്മദ് യാസിർ, സുമേഷ് എന്നിവരും പങ്കെടുത്തു.
ആലുവ മാർത്താണ്ഡവർമ പാലത്തിൽ അറ്റകുറ്റപ്പണി ഒക്ടോബർ 28 മുതൽ ഗതാഗത നിയന്ത്രണം പുതിയ വഴികൾ അറിയാം
പെരുമ്പാവൂരിൽ 10 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഓപ്പറേഷൻ തൂഫാൻ 2.7 ഗ്രാം എംഡിഎംപിയുമായി യുവാവ് അറസ്റ്റിൽ
ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം മന്ത്രി കെ. എം. ഷാജി
സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന 34 വാഹനങ്ങൾക്ക് 57,250 രൂപ പിഴ ഈടാക്കി
ഉപയോഗിക്കാതെ കിടന്ന ക്വാർട്ടേഴ്സ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ് കല്ലൂർക്കാട് വില്ലേജ് ഓഫീസിന് ശാപമോക്ഷം