ചിരിയുടെയും പ്രണയത്തിന്റെയും ദൃശ്യവിസ്മയം തേന്മാവിൻ കൊമ്പത്ത് 4K പതിപ്പിൽ ഒക്ടോബർ 1 ന് തിയേറ്ററുകളിലേക്ക്
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന എവർഗ്രീൻ ക്ലാസിക് ചിത്രം തേന്മാവിൻ കൊമ്പത്ത് 4K റീമാസ്റ്റർ പതിപ്പിൽ ഒക്ടോബർ 1 ന് തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വായിക്കാം.
തേന്മാവിൻ കൊമ്പത്ത്' 4K ദൃശ്യവിസ്മയത്തോടെ വീണ്ടും തിയേറ്ററുകളിലേക്ക്; റിലീസ് ഒക്ടോബർ 1-ന്
കൊച്ചി: മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പ്രിയദർശൻ ചിത്രം 'തേന്മാവിൻ കൊമ്പത്ത്' ആധുനിക സാങ്കേതിക മികവോടെ 4K റീമാസ്റ്റർ ചെയ്ത് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുനു. ഒക്ടോബർ ഒന്നിനാണ് ചിത്രത്തിന്റെ സംസ്ഥാനതല പുനഃപ്രദർശനം നിശ്ചയിച്ചിരിക്കുന്നത്. മാറ്റിനി നൗ (Matinee Now) ആണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നത്.
പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യാസിനി ആർട്ട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണനും മുകേഷ് ആർ. മേത്തയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ എന്നിവരുടെ പ്രകടനങ്ങളാൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കുതിരവട്ടം പപ്പുവിന്റെ പ്രശസ്തമായ കോമഡി രംഗങ്ങളും കെ.വി. ആനന്ദിന്റെ മികച്ച ഛായാഗ്രഹണവും സാബു സിറിളിന്റെ ആർട്ട് ഡയറക്ഷനും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ബേണി-ഇഗ്നേഷ്യസ് ഈണം പകർന്ന് എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത എന്നിവർ ആലപിച്ച ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടിലുണ്ട്. ശങ്കരാടി, ശരത് സക്സേന, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം പുതിയ സാങ്കേതിക തികവിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ചിരിയുടെയും പ്രണയത്തിന്റെയും ദൃശ്യവിസ്മയം തേന്മാവിൻ കൊമ്പത്ത് 4K പതിപ്പിൽ ഒക്ടോബർ 1 ന് തിയേറ്ററുകളിലേക്ക്
എക്സൈസ് കൂടുതൽ ഹൈടെക് 41 പുതിയ വാഹനങ്ങളും പീപ്പിൾസ് ഐ ആപ്പും പുറത്തിറക്കി
മൂവാറ്റുപുഴ പോക്സോ കോടതിയിൽ ലോ ജേണലുകൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
വയനാട് ജില്ലാ കളക്ടറായി വി. ചെല്സസിനി ചുമതലയേറ്റു
നാഗ സൈരന്ധ്രി ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിലേക്ക്
പോലീസ് പിടിച്ചെടുത്ത മണൽ ഒക്ടോബർ 13 ന് ലേലം ചെയ്യും