കേരള മീഡിയ അക്കാദമി ഡിപ്ലോമ എം സൂര്യദാസിന് ഒന്നാം റാങ്ക്

കേരള മീഡിയ അക്കാദമി ഡിപ്ലോമ ഇൻ മൂവിക്യാമറ പ്രൊഡക്ഷൻ പരീക്ഷയിൽ പാലക്കാട് സ്വദേശി എം. സൂര്യദാസ് ഒന്നാം റാങ്ക് നേടി. പരീക്ഷാഫലം www.kma.ac.in ൽ ലഭ്യമാണ്.

കേരള മീഡിയ അക്കാദമി ഡിപ്ലോമ എം സൂര്യദാസിന് ഒന്നാം റാങ്ക്
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ രണ്ടാം ബാച്ച് ഡിപ്ലോമ ഇന്‍ മൂവിക്യാമറ പ്രൊഡക്ഷന്‍ കോഴ്സ് ഒന്നാം റാങ്ക് നേടിയ എം. സൂര്യദാസ്.

കേരള മീഡിയ അക്കാദമി ഡിപ്ലോമ പരീക്ഷ: എം. സൂര്യദാസിന് ഒന്നാം റാങ്ക്

കൊച്ചി: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ഡിപ്ലോമ ഇൻ മൂവിക്യാമറ പ്രൊഡക്ഷൻ (രണ്ടാം ബാച്ച്) കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. കോഴ്‌സിൽ എം. സൂര്യദാസ് ഒന്നാം റാങ്ക് നേടി.

​പാലക്കാട് കുഴൽമന്ദം പോത്തൻകാട് വീട്ടിൽ കെ. മുരുകാനന്ദന്റെയും എ. സൗദയുടെയും മകനാണ് സൂര്യദാസ്. പരീക്ഷാഫലം അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.kma.ac.in-ൽ ലഭ്യമാണ്.