റെയിൽവേ യാത്രാ നിരക്ക് വർധിപ്പിക്കുന്നു

റെയിൽവേ യാത്രാ നിരക്ക് വർധിപ്പിക്കുന്നു പുതുക്കിയ നിരക്കുകൾ ഡിസംബർ 26 മുതൽ ​

റെയിൽവേ യാത്രാ നിരക്ക് വർധിപ്പിക്കുന്നു
റെയിൽവേ യാത്രാ നിരക്ക് വർധിപ്പിക്കുന്നു

റെയിൽവേ യാത്രാ നിരക്ക് വർധിപ്പിക്കുന്നു; പുതുക്കിയ നിരക്കുകൾ ഡിസംബർ 26 മുതൽ

​രാജ്യത്തെ റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. പ്രവർത്തന ചിലവ് വർധിക്കുന്നത് കണക്കിലെടുത്ത് ഏർപ്പെടുത്തിയ പുതിയ നിരക്കുകൾ 2025 ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. റെയിൽവേയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനൊപ്പം സാധാരണക്കാർക്ക് താങ്ങാനാവുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.

​പുതുക്കിയ നിരക്കുകൾ ഇങ്ങനെ:

​ഓർഡിനറി ക്ലാസ്: 215 കിലോമീറ്ററിലധികം ദൂരമുള്ള യാത്രകൾക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വർധിക്കും.

​മെയിൽ/എക്സ്പ്രസ് (നോൺ-എസി): കിലോമീറ്ററിന് 2 പൈസ നിരക്ക് വർധിക്കും.

​എസി ക്ലാസുകൾ: എല്ലാ വിഭാഗം എസി ക്ലാസുകളിലും കിലോമീറ്ററിന് 2 പൈസയുടെ വർധനവുണ്ടാകും.

​ആശ്വാസകരമായ കാര്യങ്ങൾ:

കുറഞ്ഞ ദൂര യാത്രക്കാരെയും നിത്യയാത്രക്കാരെയും നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 215 കിലോമീറ്റർ വരെയുള്ള ഓർഡിനറി ക്ലാസ് യാത്രകൾക്ക് പഴയ നിരക്ക് തന്നെ തുടരും. സബർബൻ ട്രെയിൻ സർവീസുകൾക്കും സീസൺ ടിക്കറ്റുകൾക്കും (പ്രതിമാസ ടിക്കറ്റ്) നിരക്ക് വർധന ബാധകമല്ല.

​പുതിയ മാറ്റമനുസരിച്ച് നോൺ-എസി കോച്ചിൽ 500 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരാൾക്ക് 10 രൂപ മാത്രമാണ് അധികമായി നൽകേണ്ടി വരിക.