കേരള വനിതാ കമ്മീഷൻ റിസോഴ്സ് പേഴ്സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള വനിതാ കമ്മീഷൻ ബോധവൽക്കരണ പരിപാടികൾക്കായി വിദഗ്ധരുടെ റിസോഴ്സ് പേഴ്സൺ പാനൽ രൂപീകരിക്കുന്നു. അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ, കൗൺസിലർമാർ, സൈബർ എ.ഐ വിദഗ്ധർ എന്നിവർക്ക് നവംബർ 5 വരെ അപേക്ഷിക്കാം.

കേരള വനിതാ കമ്മീഷൻ റിസോഴ്സ് പേഴ്സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
​കേരള വനിതാ കമ്മീഷൻ റിസോഴ്സ് പേഴ്സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 5 വരെ അപേക്ഷിക്കാം

കേരള വനിതാ കമ്മീഷൻ റിസോഴ്സ് പേഴ്സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 5 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ത്രീസുരക്ഷ, അവകാശങ്ങൾ, ലിംഗസമത്വം, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തുടനീളം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി കേരള വനിതാ കമ്മീഷൻ വിദഗ്ധരുടെ റിസോഴ്സ് പേഴ്സൺ പാനൽ രൂപീകരിക്കുന്നു.

​സംസ്ഥാന-ജില്ലാതല സെമിനാറുകൾ, ജാഗ്രതാ സമിതി പരിശീലനങ്ങൾ, ക്യാമ്പസ് ശിൽപ്പശാലകൾ എന്നിവയിൽ ക്ലാസുകൾ നയിക്കാൻ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നാല് പ്രമുഖ മേഖലകളിൽ നിന്നുള്ള വിദഗ്ധർക്കാണ് അവസരം.

​വിവിധ തസ്തികകളും യോഗ്യതകളും:

​അഭിഭാഷകർ: ബാർ കൗൺസിൽ എൻറോൾമെന്റും കുറഞ്ഞത് 7 വർഷത്തെ സജീവ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

​പോലീസ് ഉദ്യോഗസ്ഥർ: നിലവിൽ സർവീസിലുള്ളവരോ വിരമിച്ചവരോ ആയ ഡിവൈ.എസ്.പി. (DySP), എ.സി.പി. (ACP) അല്ലെങ്കിൽ അതിനുമുകളിലുള്ള തസ്തികകളിൽ സേവനമനുഷ്ഠിച്ചവർക്ക് അപേക്ഷിക്കാം.

​കൗൺസിലർമാർ: സോഷ്യൽ വർക്കിലോ (MSW) സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും, കൗൺസിലിംഗിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം.

​സൈബർ & എ.ഐ വിദഗ്ധർ: ഐ.ടി / സൈബർ നിയമത്തിൽ ബിരുദമോ അംഗീകൃത സർട്ടിഫിക്കേഷനോ ഉള്ളവരും എ.ഐ., ഡിജിറ്റൽ സുരക്ഷാ ബോധവൽക്കരണ മേഖലകളിൽ പരിചയസമ്പത്തുള്ളവരും ആയിരിക്കണം.

​സംസ്ഥാനത്തുടനീളം യാത്ര ചെയ്യാൻ സന്നദ്ധരാണോ അതോ സ്വന്തം ജില്ലയിൽ മാത്രം പ്രവർത്തിക്കാനാണോ താത്പര്യമെന്ന കാര്യം അപേക്ഷയിൽ വ്യക്തമാക്കേണ്ടതുണ്ട്.

​അപേക്ഷിക്കേണ്ട വിലാസം:

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ "മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം - 695004" എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്.

​അവസാന തീയതി: നവംബർ 5 വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷകൾ ലഭിച്ചിരിക്കണം.