പാട്ടും ആട്ടവുമായി ചെറുതോണിയിൽ ജെൻസികൾ അപ്രതീക്ഷിത അതിഥിയായി കളക്ടറും

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണിയിൽ പൈനാവ് ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അപ്രതീക്ഷിത അതിഥിയായെത്തി മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

പാട്ടും ആട്ടവുമായി ചെറുതോണിയിൽ ജെൻസികൾ അപ്രതീക്ഷിത അതിഥിയായി കളക്ടറും
ഭരണഭാഷാ വാരാഘോഷം: ചെറുതോണിയിൽ ഫ്ളാഷ് മോബുമായി എൻജിനീയറിങ് വിദ്യാർത്ഥികൾ; അപ്രതീക്ഷിത അതിഥിയായി ജില്ലാ കളക്ടറും
പാട്ടും ആട്ടവുമായി ചെറുതോണിയിൽ ജെൻസികൾ അപ്രതീക്ഷിത അതിഥിയായി കളക്ടറും
പാട്ടും ആട്ടവുമായി ചെറുതോണിയിൽ ജെൻസികൾ അപ്രതീക്ഷിത അതിഥിയായി കളക്ടറും

പാട്ടും ആട്ടവുമായി ചെറുതോണിയിൽ ജെൻസികൾ; അപ്രതീക്ഷിത അതിഥിയായി കളക്ടറും

ഇടുക്കി: ഭരണഭാഷാ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ചെറുതോണിയിൽ ജെൻസി (Gen Z) വിദ്യാർത്ഥികളുടെ വക വർണ്ണാഭമായ ഫ്ളാഷ് മോബ്. മലയാള ഗാനങ്ങൾ കോർത്തിണക്കി കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബിലേക്ക് അപ്രതീക്ഷിത അതിഥിയായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് കൂടി എത്തിയതോടെ നാട്ടുകാർക്ക് അത് കൗതുകവും ആവേശവുമായി മാറി.

​തുടർന്ന് സംസാരിച്ച കളക്ടർ, മലയാള ഭാഷയുടെ ശ്രേഷ്ഠതയെക്കുറിച്ചും അത് ഭരണഭാഷയായി മാറിയതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. മാതൃഭാഷയിലൂടെ ഒരു വ്യക്തി നേടുന്ന ഔന്നത്യം ജീവിതത്തിനുള്ള വലിയൊരു നിക്ഷേപമാണെന്ന ഉപദേശവും വിദ്യാർത്ഥികൾക്ക് നൽകിയാണ് കളക്ടർ മടങ്ങിയത്.

​വിവര പൊതുജനസമ്പർക്ക വകുപ്പും ഇടുക്കി ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ നാഷണൽ സർവീസ് സ്കീം (NSS) വിദ്യാർത്ഥികൾ ചെറുതോണിയിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.

​ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി. എസ്. സതികുമാർ, എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ്. വിഭാഗം കോ-ഓർഡിനേറ്റർ ഫിലുമോൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.