​വനിതാ സംവരണ ബിൽ പ്രതിപക്ഷം സ്ത്രീകളെ വഞ്ചിച്ചെന്ന് പ്രധാനമന്ത്രി; കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം സ്ത്രീകളെ വഞ്ചിച്ചുവെന്നും ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

​വനിതാ സംവരണ ബിൽ പ്രതിപക്ഷം സ്ത്രീകളെ വഞ്ചിച്ചെന്ന് പ്രധാനമന്ത്രി; കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
​വനിതാ സംവരണ ബിൽ: പ്രതിപക്ഷം സ്ത്രീകളെ വഞ്ചിച്ചെന്ന് പ്രധാനമന്ത്രി; കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

വനിതാ സംവരണ ബിൽ: പ്രതിപക്ഷം സ്ത്രീകളെ വഞ്ചിച്ചെന്ന് പ്രധാനമന്ത്രി; കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

​ന്യൂഡൽഹി: പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിനെ പിന്തുണയ്ക്കാതിരുന്നതിലൂടെ പ്രതിപക്ഷം വലിയ തെറ്റാണ് ചെയ്തതെന്നും ഇതിന്റെ പ്രത്യാഘാതം അവർ വരുംദിവസങ്ങളിൽ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ചേർന്ന അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

​രാജ്യത്തെ സ്ത്രീകളെ പ്രതിപക്ഷം വഞ്ചിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ചെയ്ത തെറ്റിന് രാജ്യത്തെ സ്ത്രീകളോട് അവർ മറുപടി പറയേണ്ടി വരും. ഈ വഞ്ചനയുടെ സന്ദേശം ഓരോ ഗ്രാമത്തിലേക്കും ഓരോ വ്യക്തിയിലേക്കും എത്തിക്കണം," പ്രധാനമന്ത്രി മന്ത്രിമാരോട് നിർദ്ദേശിച്ചു.

​ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതിനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായിരുന്നു ആവശ്യമായിരുന്നത്. വ്യാഴാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ട നാടകീയമായ ചർച്ചകൾക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 എംപിമാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ബിൽ പരാജയപ്പെടുകയായിരുന്നു. ഇത് സ്ത്രീ ശാക്തീകരണത്തിന് വലിയ തിരിച്ചടിയാണെന്ന് സർക്കാർ വൃത്തങ്ങൾ വിലയിരുത്തുന്നു.