സൂര്യയുടെ 47-ാം ചിത്രം സൂര്യ 47
സൂര്യയുടെ 47-ാം ചിത്രം ആരംഭിച്ചു ജിത്തു മാധവൻ-ജ്യോതിക കൂട്ടുകെട്ടിൽ 'സൂര്യ 47' തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ചിത്രം
സൂര്യയുടെ 47-ാം ചിത്രം ആരംഭിച്ചു: ജിത്തു മാധവൻ-ജ്യോതിക കൂട്ടുകെട്ടിൽ 'സൂര്യ 47'
ചെന്നൈ: തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ചിത്രം 'സൂര്യ 47' ചെന്നൈയിൽ നടന്ന പൂജാ ചടങ്ങുകളോടെ ഔദ്യോഗികമായി ആരംഭിച്ചു. 'രോമാഞ്ചം', 'ആവേശം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്റെ ആദ്യ തമിഴ് ചിത്രമാണിത്.
നടി ജ്യോതികയുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസ് ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളത്തിൽ നിന്നും ശ്രദ്ധേയരായ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളികളുടെ പ്രിയതാരം നസ്രിയ നസിം ആണ് ചിത്രത്തിലെ നായിക. യുവതാരം നസ്‌ലൻ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിനീത് ഉണ്ണി പാലോട് ഛായാഗ്രഹണവും അജ്മൽ സാബു എഡിറ്റിംഗും നിർവ്വഹിക്കുന്നു. അശ്വിനി കാലേയാണ് പ്രൊഡക്ഷൻ ഡിസൈൻ. സംഘട്ടനം - ചേതൻ ഡിസൂസ.
പൂജാ ചടങ്ങിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പുറമേ നടൻ കാർത്തി, രാജശേഖർ പാണ്ഡ്യൻ (2D എന്റർടെയ്ൻമെന്റ്), എസ് ആർ പ്രകാശ്, എസ് ആർ പ്രഭു (ഡ്രീം വാരിയർ പിക്ചേഴ്സ്) തുടങ്ങിയവരും പങ്കെടുത്തു.
പുതിയ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശവും സന്തോഷവും സംവിധായകൻ ജിത്തു മാധവൻ പങ്കുവെച്ചു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

