മേയർ സ്ഥാനത്തേക്ക് ആർ ശ്രീലേഖയ്ക്ക് മുൻതൂക്കം
തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആർ ശ്രീലേഖയ്ക്ക് മുൻതൂക്കം സി പി എമ്മും മത്സരത്തിനൊരുങ്ങുന്നു
തിരുവനന്തപുരം കോർപ്പറേഷൻ: മേയർ സ്ഥാനത്തേക്ക് ആർ. ശ്രീലേഖയ്ക്ക് മുൻതൂക്കം. സി.പി.എമ്മും മത്സരത്തിനൊരുങ്ങുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയറെ നിശ്ചയിക്കുന്നതിനുള്ള ബിജെപി ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. വനിതാ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് പാർട്ടിയിൽ ധാരണയാകുന്നത്. നാളെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കൗൺസിൽ അംഗങ്ങളുമായി നടത്തിയ ചർച്ചകളിൽ ശ്രീലേഖയുടെ പേരിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. നേരത്തെ വി.വി. രാജേഷിന്റെ പേരും ചർച്ചകളിൽ സജീവമായിരുന്നു. ശാസ്തമംഗലത്ത് നിന്നും വിജയിച്ച ശ്രീലേഖയ്ക്ക് മേയർ പദവി നൽകുന്നതിലൂടെ ഭരണതലത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് ബിജെപി നേതൃത്വം കണക്കാക്കുന്നു. എന്നാൽ പാർട്ടി എന്ത് ഉത്തരവാദിത്തം നൽകിയാലും അത് സ്വീകരിക്കുമെന്നും ജനസേവനത്തിൽ സജീവമായിരിക്കുമെന്നുമാണ് ശ്രീലേഖയുടെ പ്രതികരണം.
അതേസമയം, ഭരണത്തിന് ആവശ്യമായ അംഗബലമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ സി.പി.എം തീരുമാനിച്ചു. പുന്നക്കാമുഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ.പി. ശിവജിയെയാണ് സി.പി.എം സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. മത്സരരംഗത്ത് നിന്നും മാറി നിൽക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് സി.പി.എം ജില്ലാ കമ്മിറ്റിയുടെ ഈ നീക്കം.
ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബിജെപി പട്ടികയിൽ സിമി ജ്യോതിഷ്, ജി.എസ്. മഞ്ജു, ആശ നാഥ് എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
