പവൻ കല്യാണിന്റെ പച്ചക്കൊടി തീപ്പാറും ആക്ഷൻ രംഗങ്ങളുമായി OG 2 വരുന്നു, കാത്തിരിപ്പിൽ ആരാധകർ

പവർ സ്റ്റാർ പവൻ കല്യാണും സംവിധായകൻ സുജീത്തും വീണ്ടും ഒന്നിക്കുന്ന OG 2 വരുന്നു. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കൂടുതൽ വിവരങ്ങൾ വായിക്കാം.

പവൻ കല്യാണിന്റെ പച്ചക്കൊടി തീപ്പാറും ആക്ഷൻ രംഗങ്ങളുമായി OG 2 വരുന്നു, കാത്തിരിപ്പിൽ ആരാധകർ
പവർ സ്റ്റാർ പവൻ കല്യാണും സംവിധായകൻ സുജീത്തും വീണ്ടും ഒന്നിക്കുന്ന 'OG 2' വരുന്നു
പവൻ കല്യാണിന്റെ പച്ചക്കൊടി തീപ്പാറും ആക്ഷൻ രംഗങ്ങളുമായി OG 2 വരുന്നു, കാത്തിരിപ്പിൽ ആരാധകർ

പവൻ കല്യാണിന്റെ പച്ചക്കൊടി: തീ പാറും ആക്ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്റെ 'OG 2' ആരംഭിക്കുന്നു

ഹൈദരാബാദ്: പവർ സ്റ്റാറും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായ 'They Call Him OG' (ഒ.ജി) യുടെ രണ്ടാം ഭാഗത്തിന് ഔദ്യോഗികമായി പച്ചക്കൊടി. 'സാഹോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ-ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗം (OG 2) പാൻ ഇന്ത്യൻ തലത്തിൽ അഞ്ച് ഭാഷകളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പവൻ കല്യാൺ വിദേശത്തുനിന്ന് മടങ്ങിയെത്തിയാലുടൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രൊഡക്ഷൻ ഹൗസ് ഔദ്യോഗികമായി അറിയിച്ചു.

​മുംബൈ മാഫിയയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ 'OG' വെറുമൊരു ബ്ലോക്ക്ബസ്റ്റർ എന്നതിലുപരി, സ്റ്റൈലിഷ് മേക്കിംഗിലൂടെയും പവൻ കല്യാണിന്റെ കമാൻഡിംഗ് സ്ക്രീൻ സാന്നിധ്യത്തിലൂടെയും പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ തുടർഭാഗത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം ഇപ്പോൾ സിനിമാ ലോകത്ത് പുതിയ ഉയരങ്ങളിലെത്തിയിരിക്കുകയാണ്. പവൻ കല്യാൺ ക്രിയേറ്റീവ് വർക്ക്സിന്റെ പുതിയ പ്രസ്താവനയോടെ ആരാധകർ വലിയ ആവേശത്തിലാണ്.

​"ആദ്യ ഭാഗത്തിന് ലഭിച്ച മികച്ച സ്വീകാര്യതയും ജനപ്രീതിയും 'OG 2' നെ പവൻ കല്യാണിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാക്കി മാറ്റും" - സംവിധായകൻ സുജീത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

​ആദ്യ ഭാഗത്തിൽ തമൻ ഒരുക്കിയ തകർപ്പൻ പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തിലും തമന്റെ ഊർജ്ജസ്വലമായ മ്യൂസിക് സ്കോർ ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും. പവൻ കല്യാണിന്റെ മാസ് പ്രകടനവും, സുജീത്തിന്റെ ദീർഘവീക്ഷണമുള്ള സംവിധാനവും, തമന്റെ സ്ഫോടനാത്മക സംഗീതവും ഒന്നിക്കുമ്പോൾ തീയേറ്ററുകളിൽ ഒരു പക്കാ മാസ് ബ്ലോക്ക്ബസ്റ്റർ ഫോർമുലയാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്.

​ഓജസ് ഗംഭീരയുടെ മാസ് ജേർണി അവസാനിച്ചിട്ടില്ലെന്നും കൂടുതൽ കരുത്തോടെയാണ് രണ്ടാം ഭാഗം വരുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ മാർക്കറ്റിംഗ് & പ്രൊമോഷൻ കൺസൾട്ടന്റ്: ദിലീപ് എൽ