വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും പ്ലസ് വൺ പ്രവേശനോത്സവം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ വിദ്യാർഥികളെ ആഗോളതലത്തിൽ മത്സരസജ്ജരാക്കാൻ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ. കോഴിക്കോട് തലക്കുളത്തൂർ സി.എം.എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും പ്ലസ് വൺ പ്രവേശനോത്സവം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് തലക്കുളത്തൂർ സി.എം.എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം
വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും പ്ലസ് വൺ പ്രവേശനോത്സവം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും പ്ലസ് വൺ പ്രവേശനോത്സവം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

ഇതര രാജ്യങ്ങളുമായി മത്സരിക്കാൻ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശാക്തീകരിക്കും: മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ

കോഴിക്കോട്: പുതിയ കാലത്ത് കേരളത്തിലെ വിദ്യാർഥികൾക്ക് മത്സരിക്കേണ്ടിവരുന്നത് മറ്റ് രാജ്യങ്ങളിലെ കുട്ടികളുമായാണെന്നും അതിന് പ്രാപ്തരാക്കുംവിധം സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് തലക്കുളത്തൂർ സി.എം.എം ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ലോകം ഒരു ഗ്ലോബൽ വില്ലേജായി മാറുകയും അകലം കുറയുകയും ചെയ്ത ആധുനിക കാലത്ത് വിദ്യാഭ്യാസ രംഗത്തും അനുദിനം മാറ്റങ്ങളുണ്ടാകുകയാണ്. ലോകം സഞ്ചരിക്കുന്ന വേഗതയ്ക്കൊപ്പം നമുക്കും സഞ്ചരിക്കാനാകണം. വിദ്യാർഥികളുടെ എല്ലാ വിദ്യാഭ്യാസ സ്വപ്നങ്ങളും സഫലീകരിക്കാൻ സാധിക്കണം. ഒരു പുതുയുഗപ്പിറവിയിലേക്കും വലിയ മാറ്റത്തിലേക്കും കേരളം കടന്നുവരേണ്ടതുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ വിദ്യാഭ്യാസത്തിനായി ഇവിടേക്ക് ആകർഷിക്കാൻ തക്കവണ്ണം നമ്മുടെ വിദ്യാഭ്യാസ രീതികൾ പരിഷ്കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിലുണ്ടായ മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്തും പ്രകടമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​വിദ്യാർഥികൾ സ്വന്തം കഴിവുകൾ സ്വയം വിലയിരുത്തുകയും, ഏത് മേഖലയിലാണ് തങ്ങൾക്ക് തിളങ്ങാൻ സാധിക്കുകയെന്ന് തിരിച്ചറിയുകയും വേണം. തങ്ങൾ സ്വപ്നം കാണുന്ന മേഖലകളിലും ഉയർന്ന ചുമതലകളിലും എത്തിച്ചേരാൻ ഓരോരുത്തർക്കും സാധിക്കണമെന്നും മന്ത്രി ആശംസിച്ചു.

​ചടങ്ങിൽ സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാർ സിങ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചീരോത്ത്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ രാമചന്ദ്രൻ, വിവിധ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു