​സംസ്ഥാനത്ത് സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ചു ഓഗസ്റ്റ് 22 മുതൽ 30 വരെ

കേരളത്തിൽ സ്കൂളുകൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ ഓണാവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 14 മുതൽ 20 വരെ ഓണപ്പരീക്ഷകളും 21 ന് ഓണാഘോഷവും നടക്കും.

​സംസ്ഥാനത്ത് സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ചു ഓഗസ്റ്റ് 22 മുതൽ 30 വരെ
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

സംസ്ഥാനത്ത് സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ചു; ഓഗസ്റ്റ് 22 മുതൽ 30 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണാവധി ആഗസ്റ്റ് 22 മുതൽ 30 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. അവധിക്ക് ശേഷം ആഗസ്റ്റ് 31 ന് സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും.

​ഈ വർഷത്തെ ഓണപ്പരീക്ഷകൾ ആഗസ്റ്റ് 14 മുതൽ 20 വരെയുള്ള തീയതികളിൽ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷകൾക്ക് ശേഷം ആഗസ്റ്റ് 21 ന് സ്കൂളുകളിൽ വിപുലമായ ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കും.

​അതേസമയം, സംസ്ഥാനത്ത് ഓണത്തിനുള്ള മുന്നൊരുക്കങ്ങളും വിപണി ഇടപെടലുകളും പൂർത്തിയായതായി മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. പൊതുവിപണിയിൽ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി 16 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റുകൾ ഇത്തവണ വിതരണം ചെയ്യും. ആഗസ്റ്റ് 10 മുതൽ 20 വരെയാണ് കിറ്റ് വിതരണത്തിനായി നിശ്ചയിച്ചിട്ടുള്ളത്. മഞ്ഞക്കാർഡ് ഉടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി ആറു ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ ഇത്തവണ വിതരണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.