4.5 ഗ്രാം എംഡിഎംഎയുമായി യുവാവ് കുന്നത്തുനാട് പോലീസിന്റെ പിടിയിൽ
ഐരാപുരത്ത് വാടകവീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ച എടത്തല സ്വദേശി ഹൈനസിനെ കുന്നത്തുനാട് പോലീസ് പിടികൂടി
4.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് കുന്നത്തുനാട് പോലീസിന്റെ പിടിയിൽ
കുന്നത്തുനാട്: വിൽപനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി (MDMA) യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തല എൻ.എ.ഡി ഭാഗത്തുള്ള ഇടയത്താളി വീട്ടിൽ ഹൈനസ് (30) ആണ് പിടിയിലായത്. ഐരാപുരം തട്ടുപാലം ഭാഗത്തുള്ള വാടകവീട്ടിൽ നിന്നാണ് ഇയാളെ കുന്നത്തുനാട് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ പക്കൽ നിന്നും 4.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മേഖലയിൽ ലഹരി വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐമാരായ അഭിജിത്ത് എം, നിസാർ കെ.വി, അബൂബക്കർ വി.എസ്, എ.എസ്.ഐമാരായ അബ്ദുൾ റഷീദ് സി.എ, മുരളീധരൻ യു.എ, സിനോജ് ആൻ്റ്ണി, സി.പി.ഒമാരായ ബിബിൻരാജ് ഒ.എസ്, ടോമി കെ.എ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
