7 ഗ്രാം എം.ഡി.എം.എയുമായി തടിക്കക്കടവ് സ്വദേശി പിടിയിൽ
ആലുവ തടിക്കക്കടവിൽ 7 ഗ്രാം എം.ഡി.എം.എയുമായി 48 കാരൻ പിടിയിലായി. കിടപ്പുമുറിയിലും ബൈക്കിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
7 ഗ്രാം എം.ഡി.എം.എയുമായി തടിക്കക്കടവ് സ്വദേശി പിടിയിൽ
ആലുവ: എറണാകുളം റൂറൽ ജില്ലയിൽ ലഹരി വിരുദ്ധ വേട്ട ശക്തമാക്കുന്നു. ഏഴ് ഗ്രാം എം.ഡി.എം.എയുമായി കരുമാലൂർ തടിക്കക്കടവ് സ്വദേശിയെ പോലീസ് പിടികൂടി. തെക്കും പറമ്പിൽ വീട്ടിൽ നവാസ് (48) ആണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ആലുവ വെസ്റ്റ് പോലീസിന്റെയും പിടിയിലായത്.
തടിക്കക്കടവ് ഭാഗത്തുള്ള ഇയാളുടെ വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. കിടപ്പുമുറിയിലും വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റിനടിയിലുമായി സിപ്പ് ലോക്ക് കവറുകളിൽ വിൽപനയ്ക്കായി സൂക്ഷിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. പ്രദേശത്തെ ചില്ലറ ലഹരി വിൽപനക്കാരുടെ പ്രധാന സ്രോതസ്സാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു.
നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, എസ്.ഐമാരായ സതീഷ് കുമാർ, ശശി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
