കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരി 9 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരി 9 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും വ്യവസായ മന്ത്രി പി. രാജീവാണ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഇക്കാര്യം അറിയിച്ചത്.
കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരി 9-ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കൊച്ചി: നാടിന്റെ ദീർഘകാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ (CCRC) ഫെബ്രുവരി 9-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി. രാജീവാണ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഇക്കാര്യം അറിയിച്ചത്.
കിഫ്ബിയിൽ നിന്നും 385 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ കേന്ദ്രം യാഥാർത്ഥ്യമാക്കിയത്. 12.12 ഏക്കറിൽ 6.32 ലക്ഷം ചതുരശ്രയടിയിൽ ഒൻപത് നിലകളിലായാണ് സി.സി.ആർ.സി പണികഴിപ്പിച്ചിരിക്കുന്നത്. ആകെ 451 കിടക്കകളുള്ള കേന്ദ്രത്തിൽ ആദ്യഘട്ടത്തിൽ 100 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഐ.സി.യു, അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 16 ലിഫ്റ്റുകൾ, 550 കാറുകൾക്കുള്ള പാർക്കിങ് സൗകര്യം എന്നിവയും സജ്ജമാണ്.
ഏറ്റവും പുതിയ സ്‌കാനിങ്, എക്‌സ്‌റേ, റേഡിയേഷൻ ഉപകരണങ്ങൾക്കൊപ്പം എ.ഐ സാങ്കേതികവിദ്യയുടെ സഹായവും ഇവിടെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ 'എഡ്ജ്' (EDGE) സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ ആശുപത്രി കെട്ടിടമെന്ന പ്രത്യേകതയും ഇതിനുണ്ട്. 25 ശതമാനം കാർബൺ രഹിതമായ ഈ ഗ്രീൻ ബിൽഡിങ്ങിന് ആവശ്യമായ വൈദ്യുതി പൂർണ്ണമായും സോളാർ സംവിധാനത്തിലൂടെയാണ് കണ്ടെത്തുന്നത്.
ചികിത്സയ്ക്ക് പുറമെ ഗവേഷണത്തിനും വലിയ പ്രാധാന്യമാണ് സി.സി.ആർ.സി നൽകുന്നത്. പദ്ധതിക്കായി സർക്കാർ ഇതുവരെ 191 തസ്തികകൾ അനുവദിച്ചിട്ടുണ്ട്. ഇൻകെൽ (INKEL) ആയിരുന്നു കെട്ടിടത്തിന്റെ നിർമ്മാണ ചുമതല നിർവ്വഹിച്ചത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
