മൂവാറ്റുപുഴ കുന്നക്കാൽ അരുളിമംഗലം ക്ഷേത്രത്തിലെ മോഷണം: പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു
മൂവാറ്റുപുഴ വാളകം കുന്നക്കാൽ അരുളിമംഗലം ശ്രീ മഹാദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ അസം സ്വദേശിയായ 22 കാരനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മൂവാറ്റുപുഴ: വാളകം കുന്നക്കാൽ അരുളിമംഗലം ശ്രീ മഹാദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അസ്സാം നാഗവൺ കക്കാട്ടി ഗാവോൺ വില്ലേജിൽ റസിദുൾ ഹഖ് (22) ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പ്രതി ക്ഷേത്രത്തിൽ മോഷണം നടത്തിയത്.
ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർമാരായ സി. ആർ. രഞ്ജുമോൾ, ഷിബു മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം. പി. സതീഷ്, ശ്രീജു രാജൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഹൃദയാഘാതം മൂലമുള്ള മരണം തടയാൻ ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ
പുനർജനിക്കാൻ ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പ്രിയങ്ക ഗാന്ധി
മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ പുസ്തകങ്ങൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചിയിൽ ഭക്ഷ്യ ജന്തുജന്യ രോഗങ്ങൾ തടയാൻ വൺ ഹെൽത്ത്
കാർഷിക യന്ത്രങ്ങൾക്ക് അപേക്ഷിക്കാം
അസീസ് നെടുമങ്ങാട് ചിത്രം മോഹനവള്ളി യുടെ ചിത്രീകരണം പൂർത്തിയായി 
