വ്യത്യസ്തമായൊരു സൗഹൃദക്കഥയുമായി എന്നും ടീസർ എത്തി
വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്രകഥാപാത്രങ്ങളാകുന്ന, രാജേഷ് ബാബു കെ. ശൂരനാട് സംവിധാനം ചെയ്യുന്ന എന്നും സിനിമയുടെ ടീസർ പുറത്തിറങ്ങി. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും
വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും ഒന്നിക്കുന്നു; രാജേഷ് ബാബു കെ. ശൂരനാടിന്റെ 'എന്നും' ടീസർ പുറത്തിറങ്ങി
കൊച്ചി: മലയാള സിനിമയിൽ നിർമ്മാതാവായും സംഗീത സംവിധായകനായും ശ്രദ്ധേയനായ രാജേഷ് ബാബു കെ. ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'എന്നും'. വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വളരെ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഇരുപതിലധികം സിനിമകൾക്ക് സംഗീതം നൽകിയിട്ടുള്ള രാജേഷ് ബാബു, 'പെർഫ്യൂം - ഹെർ ഫ്രാഗ്രൻസ്', 'ബൈനറി', 'ഴ', 'ഇനി' തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവുകൂടിയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്‌ചന്ദ്ര വർമ്മ, പി.കെ. ഗോപി, മിത്രൻ വിശ്വനാഥ്, സുധി, അലി എന്നിവരാണ് വരികൾ കുറിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും പൂജയ്ക്കുമൊപ്പം മുൻന സൈമൺ, സുധീഷ്, ലാലി പി.എം., സോഹൻ സീനുലാൽ, കൈലാഷ്, ഡയാന ഹമീദ്, നവാസ് വള്ളിക്കുന്ന്, അനീഷ് രവി, അൻസിൽ റഹ്മാൻ, ഷനൂപ്, പ്രണവ് മോഹൻ, ശ്രുതി വൈശാഖ്, നൈറ നിഹാർ, അനശ്വര, നിധിഷാ കരുണൻ തുടങ്ങിയ നീണ്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്. അഭിനേതാവായ ഷനൂപാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിന്റെ പ്രായത്തിൽ ക്രമക്കേട് അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി; കായികമേളയിൽ സൗഹൃദം പങ്കുവെച്ച് താരങ്ങൾ
പ്ലാസ്റ്റിക് തരൂ, മധുരം തരാം സംസ്ഥാന സ്കൂൾ കായികമേള നഗരിയിൽ പ്ലാസ്റ്റിക് ശേഖരണ പവലിയൻ
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ
കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും