ഒഴിയാതെ ജൂൺ 25 ന് തിയേറ്ററുകളിൽ ഫറൂഖ് അബ്ദുൾ റഹിമാൻ ചിത്രം അടിയന്തിരാവസ്ഥയുടെ കഥ പറയുന്നു
അടിയന്തിരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതയുടെ കഥ പറയുന്ന ഫറൂഖ് അബ്ദുൾ റഹിമാൻ ചിത്രം ഒഴിയാതെ ജൂൺ 25 ന് റിലീസ് ചെയ്യും. മേതിൽ കോമളൻകുട്ടി നിർമ്മിച്ച് ബിജിബാൽ സംഗീതം നൽകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ
അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ 'ഒഴിയാതെ'; ചിത്രം ജൂൺ 25-ന് തിയേറ്ററുകളിലേക്ക്
തിരുവനന്തപുരം: 1970കളിലെ അടിയന്തിരാവസ്ഥക്കാലത്ത് സാധാരണക്കാർ നേരിട്ട ഭരണകൂട ഭീകരതയുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന 'ഒഴിയാതെ' എന്ന ചിത്രം ജൂൺ 25-ന് പ്രദർശനത്തിനെത്തുന്നു. പ്രശസ്ത സംവിധായകൻ ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചരിത്രത്തിലെ കറുത്ത ഏടുകളിൽ നിന്നും നീറുന്ന ഓർമ്മകളെ ഊതിപ്പെരുക്കിയാണ് സംവിധായകൻ ഈ സിനിമയൊരുക്കിയിരിക്കുന്നത്.
ഇൻസൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. സോണി സുകുമാരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് മേതിൽ സതീശൻ എഴുതിയ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ ഈണം പകരുന്നു.
പ്രേംസായ് എഡിറ്റിംഗും പ്രമോദ് പള്ളിയിൽ കലാസംവിധാനവും നിർവ്വഹിക്കുന്നു. ലത മോഹനാണ് വസ്ത്രാലങ്കാരം. ഗണേഷ് മാരാർ സൗണ്ട് ഡിസൈനും മിക്സിംഗും കൈകാര്യം ചെയ്യുമ്പോൾ ബിൻസ് ജോസഫ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും രാധാകൃഷ്ണൻ ചേലേരി പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. സൻഹ സ്റ്റുഡിയോസിന്റെ സഹകരണത്തോടെ സനോജ് സലാഹൂദ്ദീനാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്