കരൂർ ദുരന്തം വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും മാർച്ച് 10ന് ഹാജരാകാൻ നിർദേശം

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് സിബിഐ സമൻസ്. മാർച്ച് 10ന് നേരിട്ട് ഹാജരാകാൻ നിർദേശം.

കരൂർ ദുരന്തം വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും മാർച്ച് 10ന് ഹാജരാകാൻ നിർദേശം
കരൂർ ദുരന്തം: വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും; മാർച്ച് 10ന് ഹാജരാകാൻ നിർദേശം

കരൂർ ദുരന്തം: വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും; മാർച്ച് 10ന് ഹാജരാകാൻ നിർദേശം

​കരൂർ: തമിഴ്നാടിനെ നടുക്കിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാർച്ച് 10-ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസി സമൻസ് അയച്ചിരിക്കുന്നത്. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.

​ദുരന്തം നടന്ന ദിവസം വിജയ് സ്വീകരിച്ച നിലപാടുകളിലും നടപടികളിലുമാണ് സിബിഐ പ്രധാനമായും വ്യക്തത തേടുന്നത്. നിശ്ചയിച്ച സമയത്തേക്കാൾ ഏഴു മണിക്കൂറിലധികം വൈകി വിജയ് വേദിയിലെത്തിയത് എന്തുകൊണ്ടാണ് എന്നതാണ് പ്രധാന ചോദ്യം. വലിയ ആൾക്കൂട്ടവും തിരക്കും നിയന്ത്രണാതീതമായിട്ടും പ്രസംഗം തുടർന്നത് എന്തിന്, തിരക്ക് കുറയ്ക്കാനും ആളുകളെ സുരക്ഷിതരായി പിരിച്ചുവിടാനും പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ എന്ത് ഇടപെടലുകൾ നടത്തി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. സംഭവത്തിന് പിന്നാലെ വിജയ് ചെന്നൈയിലേക്ക് മടങ്ങിയ സാഹചര്യവും സിബിഐ പരിശോധിക്കുന്നുണ്ട്.

​അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്‌സൺ ദേവാശീർവാദം ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. അതേസമയം, വിജയ്‌ക്കെതിരെയുള്ള സിബിഐ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം തമിഴ്നാട്ടിൽ ശക്തമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്ന താരത്തെ സമ്മർദത്തിലാക്കാനുള്ള നീക്കമാണിതെന്നാണ് ടിവികെ പ്രവർത്തകരുടെ വാദം.