​നേര്യമംഗലത്ത് വയോധികനെ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി 300 അടി താഴ്ചയിൽ നിന്ന് മൃതദേഹം കരയ്ക്കെത്തിച്ചു

നേര്യമംഗലത്ത് കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം ഫയർഫോഴ്‌സ് 300 അടി താഴ്ചയിൽ നിന്ന് കരയ്ക്ക് എത്തിച്ചു. അടിമാലി സ്വദേശി കനകൻ ആണ് മരിച്ചത്.

​നേര്യമംഗലത്ത് വയോധികനെ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി 300 അടി താഴ്ചയിൽ നിന്ന് മൃതദേഹം കരയ്ക്കെത്തിച്ചു
ദുർഘടമായ പാതയിലൂടെ നേര്യമംഗലം ഫയർഫോഴ്‌സ് സംഘംപോലീസും സ്ട്രെച്ചർ ഉപയോഗിച്ചാണ് മൃതദേഹം മുകളിലെത്തിച്ചത്.

​നേര്യമംഗലത്ത് വയോധികൻ കാട്ടിൽ മരിച്ചനിലയിൽ; മൃതദേഹം 300 അടി താഴ്ചയിൽ നിന്ന് ഫയർഫോഴ്‌സ് പുറത്തെടുത്തു

​നേര്യമംഗലം: കാട്ടിൽ തേൻ ശേഖരിക്കാൻ പോയ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. അടിമാലി മച്ചിപ്ലാവ് സ്വദേശി ചെമ്പൻ കനകൻ (65) ആണ് മരിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണി ഓഡിറ്റ്–2 പ്രദേശത്ത് പെരിയാർ നദിക്ക് സമീപം 300 അടി താഴ്ചയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

​തേൻ ശേഖരണത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. റോഡിൽ നിന്നും കുത്തനെ താഴ്ചയുള്ള ഭാഗത്ത് മൃതദേഹം കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. ദുർഘടമായ പാതയിലൂടെ നേര്യമംഗലം ഫയർഫോഴ്‌സ് സംഘം സ്ട്രെച്ചർ ഉപയോഗിച്ചാണ് മൃതദേഹം മുകളിലെത്തിച്ചത്.

​സ്റ്റേഷൻ ഓഫീസർ വിഷ്ണുമോഹന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.