നാഗ സൈരന്ധ്രി ദേവിയുടെ സോഷ്യൽ സ്വാമി സിനിമയുടെ പ്രിവ്യൂ എറണാകുളത്ത് നടന്നു
ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സോഷ്യൽ സ്വാമി എന്ന സിനിമയുടെ പ്രിവ്യൂ എറണാകുളം ഷേണായീസ് തിയേറ്ററിൽ നടന്നു. വലിയ ജനപങ്കാളിത്തത്തോടെയാണ് പ്രദർശനം നടന്നത്.
സോഷ്യൽ സ്വാമി' സിനിമയുടെ പ്രിവ്യൂ എറണാകുളത്ത് നടന്നു; ജനശ്രദ്ധ നേടി ഡോ. അഭിലാഷ് ബാബുവിന്റെ ചിത്രം
കൊച്ചി: ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രകഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത 'സോഷ്യൽ സ്വാമി' എന്ന സിനിമയുടെ പ്രിവ്യൂ പ്രദർശനം എറണാകുളം എം.ജി. റോഡിലെ ഷേണായീസ് തിയേറ്ററിൽ നടന്നു. എറണാകുളം മെട്രോ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രിവ്യൂ സംഘടിപ്പിച്ചത്. സിനിമ പ്രവർത്തകരും ചലച്ചിത്രാസ്വാദകരും ഉൾപ്പെടെ നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം. പ്രദർശനത്തിന് ശേഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രേക്ഷകരും പങ്കെടുത്ത സജീവമായ ചോദ്യോത്തര വേളയും (Q&A Session) നടന്നു.
തിരുവനന്തപുരം 'ദ വീക്കെൻഡ് അക്കാദമിയ'യുടെ ബാനറിൽ ജനകീയ ധനസമാഹരണം (Crowd funding) വഴിയാണ് ഈ വേറിട്ട ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സഹനിർമ്മാണം സേതു രാജനും, ഛായാഗ്രഹണം റിഷാകും നിർവ്വഹിച്ചിരിക്കുന്നു. ക്യാമറ അസിസ്റ്റന്റായി ശ്യാം ശങ്കറും, എഡിറ്റിംഗ് വിഭാഗത്തിൽ കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ് എന്നിവരും പ്രവർത്തിച്ചു. ജാക്സൺ ജോർജ് സൗണ്ട് ഡിസൈനറായും, ശ്യാം ശങ്കർ ലൈവ് സൗണ്ട് റെക്കോർഡിസ്റ്റായും സേവനമനുഷ്ഠിച്ചു. പ്രൊജക്ട് ഡിസൈനർ: ഷാജി എ ജോൺ, ഡിസൈൻസ്: ശരൺ മോഹൻ.
സേതുലക്ഷ്മി പി.എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം.എസ് എന്നിവരാണ് ഇല്ലസ്ട്രേഷൻസ് കൈകാര്യം ചെയ്തത്. ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് സബ്ടൈറ്റിലുകൾ ഒരുക്കിയത്. 'ആർട് ബുക് സിനിമ' ഫെസ്റ്റിവൽ സപ്പോർട്ടും,