ഓണക്കൂർ വാർഡിൽ എൽ.ഡി.എഫ് തരംഗം

ഓണക്കൂർ വാർഡിൽ എൽ.ഡി.എഫ് തരംഗം സി.ബി രാജീവ് വിജയിച്ചു ​

ഓണക്കൂർ വാർഡിൽ എൽ.ഡി.എഫ് തരംഗം; സി.ബി രാജീവ് വിജയിച്ചു

​പാമ്പാക്കുട: സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ബി രാജീവിന് ഉജ്ജ്വല വിജയം. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 558 വോട്ടുകൾ നേടിയാണ് രാജീവ് വിജയിച്ചത്.

​യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടി.പി തെളിയാമ്മേലിന് 337 വോട്ടുകൾ മാത്രമാണ് നേടാനായത്. എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീകാന്തിന് 34 വോട്ടുകളും, സ്വതന്ത്ര സ്ഥാനാർത്ഥി പൗലോസിന് (മൈനോച്ചൻ) 35 വോട്ടുകളും ലഭിച്ചു. യു.ഡി.എഫിനെ അപേക്ഷിച്ച് മികച്ച ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് വാർഡ് നിലനിർത്തിയത്.

​ജില്ലയിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ച ഏക ഗ്രാമപഞ്ചായത്ത് വാർഡായിരുന്നു ഓണക്കൂർ. നിശ്ചയിച്ച തിരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ ഒമ്പതിന് പുലർച്ചെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സി.എസ്. ബാബു അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ വോട്ടെടുപ്പ് നീട്ടിവെച്ചത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.