​തിരഞ്ഞെടുപ്പ് ചൂടിൽ നടപടി കടുപ്പിച്ചു ജില്ലയിൽ 4881 പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് 4881 പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു. സി വിജിൽ ആപ്പ് വഴി ലഭിച്ച പരാതികളിൽ നടപടി തുടരുന്നു.

​തിരഞ്ഞെടുപ്പ് ചൂടിൽ നടപടി കടുപ്പിച്ചു ജില്ലയിൽ 4881 പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു
തിരഞ്ഞെടുപ്പ് ചൂടിൽ നടപടി കടുപ്പിച്ചു; ജില്ലയിൽ 4881 പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു

ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തത് 4881 പ്രചരണ ബോർഡുകൾ

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 4881 പ്രചരണ ബോര്‍ഡുകള്‍.

ഇതിൽ ഇന്ന് (മാർച്ച് 20) 1675 പ്രചരണ ബോർഡുകൾ നീക്കം ചെയ്തു. 

വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ 1357 പോസ്റ്ററുകൾ, 226 ബാനറുകൾ, 92 മറ്റ് പ്രചരണ ബോര്‍ഡുകള്‍ എന്നിവയാണ് ഇന്ന് നീക്കം ചെയ്തത്.

നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധ നടത്തി. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി-വിജിൽ (cVIGIL) ആപ്പ് വഴിയോ mccernakulam2026@gmail.com ഇ-മെയിൽ വിലാസത്തിലോ അയക്കാം. ചട്ടലംഘനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ആണ് തത്സമയം അയക്കാവുന്നതാണ്. സി-വിജിൽ ആപ്പിൽ ഇന്ന് 517 പരാതികളാണ് ലഭിച്ചത്. ഇതിൽ 516 പരാതികളിൽ നടപടി സ്വീകരിച്ചു.