ഭക്തിയും പ്രണയവുമായി ഉണ്ണി മുകുന്ദൻ ഫിലിംസ് അവതരിപ്പിക്കുന്ന ഗുരുവായൂർ അരങ്ങേറ്റം

രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗുരുവായൂർ അരങ്ങേറ്റം ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ഭക്തിയും പ്രണയവുമായി ഉണ്ണി മുകുന്ദൻ ഫിലിംസ് അവതരിപ്പിക്കുന്ന ഗുരുവായൂർ അരങ്ങേറ്റം
ഗുരുവായൂർ അരങ്ങേറ്റം' ടൈറ്റിൽ പോസ്റ്റർ പുറത്ത്; ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്

ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്; ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്

​കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ഭക്തിക്കും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഹാഗണപതി മൂവീസ് അവതരിപ്പിക്കുന്ന ചിത്രം നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് തിയേറ്ററുകളിലെത്തിക്കുന്നത്.

​രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് വിനോദ് ഗുരുവായൂർ ആണ്. സുരേഷ് ബാബു ആർ ആണ് നിർമ്മാതാവ്. ശ്രീ ഗുരുവായൂരപ്പന്റെ ആത്മീയ മഹത്വവും ദിവ്യസാന്നിധ്യവും പ്രമേയമാകുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ സാന്നിധ്യവും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

​മലയാളത്തിൽ ഭക്തിനിർഭരമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രങ്ങളുടെ നിരയിലേക്ക് എത്തുന്ന 'ഗുരുവായൂർ അരങ്ങേറ്റം', അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും റിലീസ് തീയതിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

​അണിയറപ്രവർത്തകർ

: ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റിംഗ്: ജോൺകുട്ടി, സംഗീതം: രഞ്ജിൻ രാജ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, ആക്ഷൻ: കാർത്തികേയൻ, നൃത്തസംവിധാനം: വിജി സതീഷ്, സ്റ്റിൽസ്: സലിഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ: ആന്റണി സ്റ്റീഫൻ,