സ്കൂളിൽ പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ദുരന്തം കുറ്റ്യാട്ടൂരിൽ ഗുഡ്സ് വാഹനം ഇടിച്ച് നാല് വയസ്സുകാരി മരിച്ചു
കണ്ണൂർ കുറ്റ്യാട്ടൂർ പാവന്നൂർ കടവിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഗുഡ്സ് വാഹനം ഇടിച്ച് നാല് വയസ്സുകാരി തഷ്റീഫ മരിച്ചു. മാതാപിതാക്കൾക്ക് ഗുരുതര പരുക്ക്
കുറ്റ്യാട്ടൂരിൽ സ്കൂട്ടറിൽ ഗുഡ്സ് വാഹനം ഇടിച്ച് നാല് വയസ്സുകാരി മരിച്ചു; മാതാപിതാക്കൾക്ക് ഗുരുതര പരുക്ക്
കണ്ണൂർ: കുറ്റ്യാട്ടൂർ പാവന്നൂർ കടവ് പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഗുഡ്സ് വാഹനം ഇടിച്ച് നാല് വയസ്സുകാരി മരിച്ചു. കുറ്റിക്കുന്നുമ്മൽ പി.കെ. മുഹമ്മദ് സാജിദ് – എം.കെ. മൈമൂനത്ത് ദമ്പതികളുടെ മകൾ തഷ്റീഫയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സാജിദും മൈമൂനത്തും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ മാതാപിതാക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന തഷ്റീഫയുടെ മേലേക്ക് അമിതവേഗത്തിൽ പാഞ്ഞെത്തിയ ഗുഡ്സ് വാഹനം ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുരുന്നിന്റെ ജീവൻ രക്ഷിക്കാനായില്ല.
പാവന്നൂർ എഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയായി തഷ്റീഫയെ ഈ വർഷം ചേർത്തിരുന്നു. പുതിയ അധ്യയന വർഷത്തിൽ ഏറെ പ്രതീക്ഷകളോടെ സ്കൂളിൽ പോകാൻ തയാറെടുത്തിരിക്കവെയാണ് തഷ്റീഫയെ മരണം കവർന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
