ഷിബു തെക്കുംപുറം ഇതാണ് ജനപ്രതിനിധി ആലുവ മൂന്നാർ രാജപാതയ്ക്കായി മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ

കോതമംഗലം മണ്ഡലത്തിൽ വിജയിച്ച് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മണ്ഡലത്തിന്റെ വികസനത്തിനായി സജീവമായി ഷിബു തെക്കുംപുറം എംഎൽഎ. ആലുവ മൂന്നാർ രാജപാതയ്ക്കായി മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ

ഷിബു തെക്കുംപുറം ഇതാണ് ജനപ്രതിനിധി ആലുവ മൂന്നാർ രാജപാതയ്ക്കായി മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ
ഷിബു തെക്കുംപുറം കോതമംഗലം എംഎൽ എ മുഖ്യമന്ത്രിയെ കാണുന്നു
ഷിബു തെക്കുംപുറം ഇതാണ് ജനപ്രതിനിധി ആലുവ മൂന്നാർ രാജപാതയ്ക്കായി മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ

കോതമംഗലം:കോതമംഗലം  മണ്ഡലത്തിലെ ജനവിധി നേടി എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ കോതമംഗലത്തിന്റെ വികസന കുതിപ്പിന് തുടക്കമിട്ട് ഷിബു തെക്കുംപുറം . മണ്ഡലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വികസന ആവശ്യമായ ആലുവ - മൂന്നാർ രാജപാത യാഥാർത്ഥ്യമാക്കാനുള്ള അടിയന്തര ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ലഭ്യമാക്കിയാണ് പുതിയ എംഎൽഎ ജനങ്ങളിലേക്കെത്തുന്നത്.
​കോതമംഗലത്തിന്റെ ഈ പ്രഥമ ആവശ്യത്തിന്മേൽ അടിയന്തിര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് മുഖ്യമന്ത്രി  വി ഡി സതീഷൻ ഇന്ന് തന്നെ നിർദ്ദേശം നൽകിയതായി എംഎൽഎ ഷിബു തുക്കുംപുറം സോഷ്യൽ മീഡിയയിൽ അറിയിച്ചു. ജനപ്രതിനിധിയായി ചുമതലയേറ്റ ശേഷം മണ്ഡലത്തിനായി നേടിയെടുക്കാൻ സാധിച്ച ഏറ്റവും വലിയ സന്തോഷ വാർത്തയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​ഇടമലക്കുടി ഉൾപ്പെടെയുള്ള മലനിര മേഖലകളുടെ ശാപമോക്ഷത്തിന് വഴിതുറക്കുന്നതാണ് ഈ രാജപാത പദ്ധതി. വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാൻ ഇതിലൂടെ സാധിക്കും. കോതമംഗലത്തിന്റെ ചരിത്രത്തിൽ എണ്ണിയാലൊടുങ്ങാത്ത ജനകീയ സമരങ്ങൾക്കും കൂട്ടായ്മകൾക്കുമാണ് ഈയൊരു ആവശ്യത്തിനായി നാട് സാക്ഷ്യം വഹിച്ചിട്ടുള്ളത്.
​തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായി താൻ മുന്നിട്ടിറങ്ങുമെന്ന പ്രഖ്യാപനം ശരിവെക്കുന്നതാണ് എംഎൽഎയുടെ ഈ ആദ്യ നീക്കം. വനം വകുപ്പിന്റെ അനുമതികൾ വേഗത്തിലാക്കാനും പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാനും മുഖ്യമന്ത്രിയുടെ പുതിയ നിർദ്ദേശം വേഗത കൂട്ടും. കോതമംഗലത്തിന്റെയും സമീപ മലയോര മേഖലകളുടെയും വികസനത്തിനും ടൂറിസം സാധ്യതകൾക്കും പുതിയ രാജപാത വൻ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.