കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട

കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട 37 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട
കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട

കാലടിയിൽ വൻ മയക്കുമരുന്ന് വേട്ട: 37 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

​കാലടി: അയ്യമ്പുഴയിൽ പോലീസിന്റെ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. 37 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മുർഷിദാബാദ് സ്വദേശി സാഹിദുൽ ഇസ്ലാം (30), മാൽഡ സ്വദേശി മുഹമ്മദ് അൻബർ (30) എന്നിവരാണ് പിടിയിലായത്.

​വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ അയ്യമ്പുഴ ഒലിവ് മൗണ്ടിന് സമീപം വെച്ചായിരുന്നു അറസ്റ്റ്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ, ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞെങ്കിലും പ്രതികൾ ഇറങ്ങി ഓടാൻ ശ്രമിച്ചു. പോലീസ് പിന്തുടർന്ന് സാഹസികമായാണ് ഇവരെ കീഴടക്കിയത്. പ്രധാന റോഡുകൾ ഒഴിവാക്കി ഊടുവഴികളിലൂടെയായിരുന്നു ഇവരുടെ യാത്ര.

​ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിലെത്തിച്ച കഞ്ചാവ് അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് അയ്യമ്പുഴയിൽ എത്തിച്ചത്. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ 25,000 രൂപയ്ക്കാണ് ഇവർ മറിച്ചുവിൽക്കുന്നത്. വിൽപ്പനയ്ക്ക് ശേഷം ബംഗാളിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി. ഒന്നാം പ്രതി സാഹിദുൽ ഇസ്ലാം ഈ വർഷം തന്നെ 16 കിലോ കഞ്ചാവുമായി കാലടി പോലീസിന്റെ പിടിയിലായിട്ടുള്ള വ്യക്തിയാണ്.

​പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ ടി.കെ. ജോസി, എസ്.ഐമാരായ സി.എ. ജോർജ്, ജയചന്ദ്രൻ, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, പോൾ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്