തദ്ദേശ ദിനാഘോഷം 2026
തദ്ദേശ ദിനാഘോഷം 2026 ലോഗോ മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു
തദ്ദേശ ദിനാഘോഷം 2026: ലോഗോ മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: 2026 ഫെബ്രുവരി 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ വച്ച് നടത്തുന്ന 'തദ്ദേശ ദിനാഘോഷം 2026'-ന്റെ ഭാഗമായി ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ആഘോഷത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. മികച്ച എൻട്രിയ്ക്ക് ആകർഷകമായ സമ്മാനവും ക്യാഷ് അവാർഡും നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
നിബന്ധനകൾ:
ലോഗോ A4 വലിപ്പത്തിലുള്ള പേപ്പറിൽ കളർ പ്രിന്റ് ചെയ്തായിരിക്കണം സമർപ്പിക്കേണ്ടത്.
എൻട്രികൾ സീൽ ചെയ്ത കവറിൽ അയക്കണം.
കവറിന് പുറത്ത് "തദ്ദേശ ദിനാഘോഷം 2026 - ലോഗോ" എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
എൻട്രികൾ സമർപ്പിക്കേണ്ട വിലാസം:
പ്രിൻസിപ്പൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, സ്വരാജ് ഭവൻ, നന്ദൻകോട്, തിരുവനന്തപുരം - 695003.
അവസാന തീയതി:
2026 ജനുവരി 20-ാം തീയതി വൈകുന്നേരം 4 മണി വരെ നേരിട്ടോ തപാൽ മുഖേനയോ എൻട്രികൾ സമർപ്പിക്കാം.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
