അർബുദ രോഗികൾക്ക് കൈത്താങ്ങായി ടയർ ഡീലേഴ്സ് അസോസിയേഷൻ
അർബുദ രോഗികൾക്ക് കൈത്താങ്ങായി ടയർ ഡീലേഴ്സ് അസോസിയേഷൻ ആംബുലൻസ് കൈമാറി
അർബുദ രോഗികൾക്ക് കൈത്താങ്ങായി ടയർ ഡീലേഴ്സ് അസോസിയേഷൻ; ആംബുലൻസ് കൈമാറി
കൊച്ചി: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ (AKTDAA) അർബുദ രോഗികൾക്കായി ആംബുലൻസ് കൈമാറി. മലബാർ ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന 'കൂട് ഗൈഡൻസ് സെൻ്ററിനാണ്' സംഘടന ആംബുലൻസ് നൽകിയത്.
കൽപ്പറ്റ ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ആംബുലൻസിൻ്റെ താക്കോൽ ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് എടപ്പെട്ടി സ്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണവും നടന്നു. ഹെഡ്മാസ്റ്റർ പി.എസ്. ഗിരീഷ് കുമാർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സി.കെ. ശിവകുമാർ പാവളം അധ്യക്ഷത വഹിച്ച ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്തംഗം ലീല ബാലൻ, സംസ്ഥാന സെക്രട്ടറി എച്ച്. ഷാജഹാൻ, വൈസ് പ്രസിഡണ്ട് മനോജ് ജേക്കബ്ബ് എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ ശിവപ്രകാശ്, ജോയിന്റ് സെക്രട്ടറിമാരായ വിനോദ്, നൗഷീർ, വയനാട് ജില്ലാ പ്രസിഡന്റ് ഷെറിൻ തോമസ്, സെക്രട്ടറി ഒ.ടി. നിസാം, ഭാരവാഹികളായ ഷിനു ഒ.പി., ഫിബിൻ ചോളയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

