വട്ടേക്കാട് ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ശ്രീ രുദ്രജപ യജ്ഞവും യതിപൂജയും നടന്നു.
വട്ടേക്കാട് ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ തന്ത്രി അശ്വനിദേവിൻ്റെ പിറന്നാളും അയോധ്യ യാഗത്തിൻ്റെ അഗ്നി ആധാനവും പ്രമാണിച്ച് രുദ്രജപ യജ്ഞം, ശ്രീചക്രപൂജ, യതിപൂജ എന്നിവ ഭക്തിസാന്ദ്രമായി നടന്നു.
വട്ടേക്കാട് ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ശ്രീ രുദ്രജപ യജ്ഞവും പ്രത്യക്ഷ ശ്രീചക്രപൂജയും നടന്നു
തൃശൂർ: വട്ടേക്കാട് ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ആത്മീയ ചൈതന്യം തുളുമ്പുന്ന ചടങ്ങുകളോടെ ശ്രീ രുദ്രജപ യജ്ഞവും പ്രത്യക്ഷ ശ്രീചക്രപൂജയും സംഘടിപ്പിച്ചു. ക്ഷേത്രം തന്ത്രി അശ്വനിദേവിൻ്റെ ജന്മദിനത്തോടനുബന്ധിച്ചും, 2026 ഓഗസ്റ്റിൽ അയോധ്യയിൽ നടക്കാനിരിക്കുന്ന അതിരുദ്ര - ലക്ഷ്മികുബേര യാഗത്തിൻ്റെ 'അഗ്നി ആധാന' ചടങ്ങുകളുടെ ഭാഗമായുമാണ് വിശേഷാൽ പൂജകൾ നടന്നത്.
ഭഗവതിക്ക് 43 തരം പൊങ്കാല നിവേദ്യങ്ങൾ സമർപ്പിച്ചത് ചടങ്ങിലെ പ്രധാന ആകർഷണമായി. തുടർന്ന് നടന്ന യതിപൂജയിൽ വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്, സ്വാമി സായീശ്വരാനന്ദ സരസ്വതി, സ്വാമി രാമപ്രസാദനന്ദ സരസ്വതി എന്നിവർ ഭക്തർക്ക് അനുഗ്രഹം നൽകി പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത ഇടക്ക വാദ്യകലാകാരി ആശാനാഥിനെ ആദരിച്ചു. ഹിന്ദു കേസരി ശ്രീനിവാസ തമ്പുരാൻ, ജി.ആർ. ശ്രീരാം, ചലച്ചിത്ര-സീരിയൽ താരം സോഫി ആൻ്റണി, ശ്രീലാൽ ശാന്തി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. നൂറുകണക്കിന് ഭക്തജനങ്ങളാണ് ദക്ഷിണാമൂർത്തി സന്നിധിയിൽ നടന്ന ഈ പുണ്യകർമ്മങ്ങളിൽ പങ്കുചേർന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
