തിരുന്നാവായയിൽ ചരിത്രമെഴുതി മഹാകുംഭമേള പുതുവർഷത്തിൽ
തിരുന്നാവായയിൽ ചരിത്രമെഴുതി മഹാകുംഭമേള 2026 കേരളത്തിൽ ആദ്യമായി, ഭാരതപ്പുഴയുടെ തീരത്ത് ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നിളാനദിയിലെ പുണ്യസ്നാനം പ്രധാന ചടങ്ങ്
തിരുന്നാവായയിൽ ചരിത്രമെഴുതി മഹാകുംഭമേള 2026
കേരളത്തിൽ ആദ്യമായി, ഭാരതപ്പുഴയുടെ തീരത്ത് ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നിളാനദിയിലെ പുണ്യസ്നാനം പ്രധാന ചടങ്ങ്
കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി, മഹാകുംഭമേളയ്ക്ക് മലപ്പുറം ജില്ലയിലെ പുണ്യഭൂമിയായ തിരുന്നാവായ വേദിയാകുന്നു. 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ ഭാരതപ്പുഴയുടെ തീരത്തുള്ള നാവ മുകുന്ദ ക്ഷേത്രത്തിന് മുന്നിലാണ് ഈ മഹാസംഗമം നടക്കുക. ഉത്തരേന്ത്യൻ കുംഭമേളകളുടെ പാരമ്പര്യം പേറുന്നതും ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസിമഠങ്ങളിൽ ഒന്നുമായ ജൂന അഖാറയാണ് ഈ മേളയ്ക്ക് നേതൃത്വം നൽകുന്നത്.
ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മേളയുടെ പ്രധാന ആകർഷണം പുണ്യനദിയായ നിളാനദിയിലെ (ഭാരതപ്പുഴ) പുണ്യ സ്നാനമാണ്. വിവിധ അഖാറകളിൽ നിന്നുള്ള നൂറുകണക്കിന് സന്യാസിമാരുടെയും മഠാധിപതികളുടെയും സാന്നിധ്യം തിരുന്നാവായയുടെ ആത്മീയ പ്രാധാന്യം വർദ്ധിപ്പിക്കും.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ തിരുനാവായിൽ നടന്നിരുന്ന ഐതിഹ്യപരമായ മാമാങ്കം മഹോത്സവത്തിൻ്റെ പാരമ്പര്യവുമായും ഈ കുംഭമേള ബന്ധപ്പെടുത്തി ചർച്ചചെയ്യപ്പെടുന്നുണ്ട്. കേരളത്തിൻ്റെ സാംസ്കാരിക, ആത്മീയ ഭൂപടത്തിൽ തിരുന്നാവായയെ ശ്രദ്ധാകേന്ദ്രമാക്കുന്ന സുപ്രധാന സംഭവമായിരിക്കും ഈ മഹാകുംഭമേള. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തുന്നത്.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
