തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ മദ്യനിരോധനം
വോട്ടെണ്ണൽ പ്രമാണിച്ച് കോഴിക്കോട് ജില്ലയിൽ മെയ് 3 മുതൽ 5 വരെ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു.
വോട്ടെണ്ണൽ: കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ മദ്യനിരോധനം; ഉത്തരവ് പുറപ്പെടുവിച്ചു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ മദ്യനിരോധനം (ഡ്രൈ ഡേ) ഏർപ്പെടുത്തി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് ഉത്തരവിട്ടു. മെയ് 3-ന് വൈകീട്ട് 6 മണി മുതൽ മെയ് 5-ന് രാവിലെ 9 മണി വരെയാണ് നിരോധനം പ്രാബല്യത്തിലുണ്ടാവുക.
വോട്ടെണ്ണൽ ദിവസത്തെ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനാണ് നടപടി. ഇതുപ്രകാരം ജില്ലയിലെ കള്ളുഷാപ്പുകൾ, ബിവറേജസ് ഔട്ട്ലറ്റുകൾ, ബാറുകൾ, ബിയർ-വൈൻ പാർലറുകൾ എന്നിവ പൂർണ്ണമായും അടച്ചിടണം. ഹോട്ടലുകൾ, ക്ലബുകൾ തുടങ്ങി മദ്യം വിളമ്പുന്ന എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.
1951-ലെ ജനപ്രാതിനിധ്യ നിയമം, കേരള അബ്കാരി ആക്ട് എന്നിവ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശാനുസരണമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ എക്സൈസ്, പോലീസ് വിഭാഗങ്ങൾക്ക് കളക്ടർ നിർദ്ദേശം നൽകി.
മാലിന്യത്തെ മൂല്യവത്തായ വിഭവമാക്കാം ശ്രദ്ധ നേടി സെന്റ് തെരേസാസിലെ റീലൗ സ്വാപ് ഷോപ്പ്
മത്സരപരീക്ഷകളെ നേരിടാൻ തിരുവമ്പാടി സജ്ജം ട്രീ പദ്ധതിയുടെ എൻ.എം.എം.എസ്. പരിശീലനത്തിന് സമാപനം
ഭാഷയാണ് ഏറ്റവും വലിയ രാഷ്ട്രീയം കളക്ടർ എം.എസ്. മാധവിക്കുട്ടി
കടലലകളെ കീഴടക്കി ലോകം ചുറ്റി ഐഎൻഎസ് സുദർശിനി 10 മാസം നീണ്ട ‘ലോകായൻ 26’ ദൗത്യം പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി
മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ സംഭവം കോളജ് യൂണിയൻ ഭാരവാഹികൾക്ക് സസ്പെൻഷൻ
അതിജീവനത്തിന്റെ കഥയുമായി ഒരു നായ്ക്കുട്ടി പ്രധാന വേഷത്തിൽ ഖുശ്പു വരുന്നു 
