ഭാഷയാണ് ഏറ്റവും വലിയ രാഷ്ട്രീയം കളക്ടർ എം.എസ്. മാധവിക്കുട്ടി
മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ എം.എസ്. മാധവിക്കുട്ടി നിർവഹിച്ചു.
ഭാഷയാണ് ഏറ്റവും വലിയ രാഷ്ട്രീയം: കളക്ടർ എം.എസ്. മാധവിക്കുട്ടി
കോഴിക്കോട്: ഭക്ഷണവും വസ്ത്രധാരണവുമെന്നപോലെ മനുഷ്യന്റെ നിലപാടുകളെ ഏറ്റവും വ്യക്തമായി അടയാളപ്പെടുത്തുന്ന രാഷ്ട്രീയമാണ് ഭാഷയെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അഭിപ്രായപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഒരു സമൂഹത്തിന്റെ സാംസ്കാരിക തനിമയും നിലപാടുകളുടെ ആഴവും തിരിച്ചറിയുന്നത് മാതൃഭാഷയിലൂടെയാണെന്നും കളക്ടർ ചൂണ്ടിക്കാട്ടി. അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ലളിതവും മനുഷ്യത്വപരവുമായ പ്രയോഗങ്ങളിലാണ് ഭാഷയുടെ യഥാർത്ഥ സൗന്ദര്യമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് വ്യക്തമാക്കി. കാലം മാറുമ്പോൾ നാടൻ പദങ്ങളും തനിമയുള്ള പ്രയോഗങ്ങളും നമ്മുടെ സംസാരത്തിൽ നിന്നും എഴുത്തിൽ നിന്നും ചോർന്നുപോവുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ എ.ഡി.എം. കെ. ഷറീന ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കളക്ടർമാരായ ഷാമിൻ വി. സെബാസ്റ്റ്യൻ, എ.കെ. പ്രതീഷ്, പി. ഗീത, ഐ.പി.ആർ.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടർ ബി. ബിനു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, അസിസ്റ്റന്റ് എഡിറ്റർ സൗമ്യ ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
നവംബർ 1 മുതൽ 7 വരെയാണ് സംസ്ഥാനത്തുടനീളം മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും വിവിധ പരിപാടികളോടെ ആചരിക്കുന്നത്.
മാലിന്യത്തെ മൂല്യവത്തായ വിഭവമാക്കാം ശ്രദ്ധ നേടി സെന്റ് തെരേസാസിലെ റീലൗ സ്വാപ് ഷോപ്പ്
മത്സരപരീക്ഷകളെ നേരിടാൻ തിരുവമ്പാടി സജ്ജം ട്രീ പദ്ധതിയുടെ എൻ.എം.എം.എസ്. പരിശീലനത്തിന് സമാപനം
ഭാഷയാണ് ഏറ്റവും വലിയ രാഷ്ട്രീയം കളക്ടർ എം.എസ്. മാധവിക്കുട്ടി
കടലലകളെ കീഴടക്കി ലോകം ചുറ്റി ഐഎൻഎസ് സുദർശിനി 10 മാസം നീണ്ട ‘ലോകായൻ 26’ ദൗത്യം പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി
മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ സംഭവം കോളജ് യൂണിയൻ ഭാരവാഹികൾക്ക് സസ്പെൻഷൻ
അതിജീവനത്തിന്റെ കഥയുമായി ഒരു നായ്ക്കുട്ടി പ്രധാന വേഷത്തിൽ ഖുശ്പു വരുന്നു