ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനം
കിണറ്റിൽ വീണ നാലുവയസ്സുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനം.
മൂവാറ്റുപുഴ: കിണറ്റിൽ വീണ നാലുവയസ്സുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദനം. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അതുൽ പ്രേം ഉണ്ണി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.എസ്. ഷിനു, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത് രാജൻ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി അനുമോദന പത്രം നൽകി ആദരിച്ചത്.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുഞ്ചേരി ഭാഗത്ത് കിണറ്റിൽ വീണ നാലുവയസ്സുകാരനായ ആൺകുട്ടിയെ മൂവാറ്റുപുഴ എസ്.ഐയും സംഘവും നാട്ടുകാരുടെ സഹായത്തോടെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. പുഞ്ചേരി ഭാഗത്ത് ഒരു പരാതിയുടെ അന്വേഷണത്തിനായി എത്തിയപ്പോഴാണ് വീട്ടുകാരുടെ നിലവിളി കേട്ട് പോലീസ് സംഘം സ്ഥലത്തെത്തിയത്.
നിലവിൽ ജീവന് ഭീഷണിയായ സാഹചര്യത്തിൽ കുട്ടി കിണറ്റിൽ വീണതായി മനസ്സിലാക്കിയ ഉടൻ, സ്വന്തം ജീവൻ വിലകൽപ്പിക്കാതെ സബ് ഇൻസ്പെക്ടർ അതുൽ പ്രേം ഉണ്ണി കിണറ്റിലേക്ക് ഇറങ്ങി. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ കിണറിന്റെ അടിയിൽ നിന്ന് കണ്ടെത്തി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ഒപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത് രാജനും കിണറ്റിലേക്ക് ഇറങ്ങി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.എസ്. ഷിനു നാട്ടുകാരെ ഏകോപിപ്പിച്ച് കയറും ഗോവണിയും കിണറ്റിലേക്ക് ഇറക്കി രക്ഷാപ്രവർത്തനം സുഗമമാക്കി. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കി.
പൂഞ്ചേരി താന്നിച്ചുവട്ടിൽ വീട്ടിൽ ഷിഹാബിന്റെ മകനാണ് രക്ഷപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതവും ധീരവുമായ ഇടപെടലാണ് ഒരു കുഞ്ഞിന് പുതുജീവൻ സമ്മാനിച്ചതെന്ന് ജില്ലാ പോലീസ് മേധാവി അഭിനന്ദനത്തിൽ പറഞ്ഞു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
