ഫാമിലി കൗൺസലിങ് ഓഫീസ് ഉദ്ഘാടനം
ആലുവ വനിത സെല്ലിൽ പുതിയ ഫാമിലി കൗൺസലിങ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ആലുവ വനിത സെല്ലിൽ പുതിയ ഫാമിലി കൗൺസലിങ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ആലുവ: എറണാകുളം റൂറൽ വനിത സെല്ലിലെ ഫാമിലി കൗൺസലിങ് സെൻ്ററിൻ്റെ പുതിയ ഓഫീസ് റൂം ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയാണ് പുതിയ ഓഫീസിൻ്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. കുടുംബശൈഥില്യങ്ങളും മറ്റ് സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ കൗൺസലിങ് സെൻ്ററുകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം ഓർമ്മിപ്പിച്ചു.
ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അലക്സ് ബേബി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിത സെൽ ഇൻചാർജ് കെ.എസ് പ്രീന, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ സെക്രട്ടറി എം.വി സനിൽ, പോലീസ് അസോസിയേഷൻ പ്രസിഡണ്ട് ഇ. ആർ ആത്മൻ, വനിത സെൽ കൗൺസിലർമാരായ സിസ്റ്റർ അർപിത സി.എസ്.എസ്, സുമ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
എറണാകുളം റൂറൽ വനിത സെല്ലിൻ്റെ കീഴിൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും ഫാമിലി കൗൺസലിങ് സേവനം ലഭ്യമാണ്. നിലവിൽ നിരവധി ആളുകളാണ് കുടുംബ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം തേടി ഈ കേന്ദ്രത്തെ സമീപിക്കുന്നത്. പുതിയ ഓഫീസ് സൗകര്യം കൂടി നിലവിൽ വന്നതോടെ കൂടുതൽ കാര്യക്ഷമമായ സേവനം പൊതുജനങ്ങൾക്ക് ഉറപ്പുവരുത്താൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
