​കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന് ജെസിഐ ഗ്രാമ സ്വരാജ് പുരസ്കാരം

ജെസിഐ മൂവാറ്റുപുഴ ടൗണിന്റെ നാലാമത് ഗ്രാമ സ്വരാജ് പുരസ്കാരം കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന് മന്ത്രി സണ്ണി ജോസഫ് സമ്മാനിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു

​കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന് ജെസിഐ ഗ്രാമ സ്വരാജ് പുരസ്കാരം
ജെസിഐ നാലാമത് ഗ്രാമ സ്വരാജ് പുരസ്കാരം ഷിബു തെക്കുംപുറത്തിന് മന്ത്രി സണ്ണി ജോസഫ് സമ്മാനിച്ചു മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടന്ന ചടങ്ങ്
​കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന് ജെസിഐ ഗ്രാമ സ്വരാജ് പുരസ്കാരം
​കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന് ജെസിഐ ഗ്രാമ സ്വരാജ് പുരസ്കാരം
​കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന് ജെസിഐ ഗ്രാമ സ്വരാജ് പുരസ്കാരം

ജെസിഐ നാലാമത് ഗ്രാമ സ്വരാജ് അവാർഡ് ഷിബു തെക്കുംപുറം എംഎൽഎയ്ക്ക്; ജോബിൻ ജോർജ് ജെസിഐ മൂവാറ്റുപുഴ ടൗൺ പ്രസിഡന്റ്

​മൂവാറ്റുപുഴ: ജെസിഐയുടെ (JCI) നാലാമത് ഗ്രാമ സ്വരാജ് പുരസ്കാരം കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന് സമ്മാനിച്ചു. തിങ്കളാഴ്ച മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി സണ്ണി ജോസഫ് അവാർഡ് നൽകി ആദരിച്ചു. 25,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രവർത്തനങ്ങൾക്കുള്ള എൻഎസ്എസ് (NSS) യൂണിറ്റ് അവാർഡ് മൂവാറ്റുപുഴ നിർമ്മല കോളേജിന് ചടങ്ങിൽ സമ്മാനിച്ചു.

​ചടങ്ങിൽ ജെസിഐ മൂവാറ്റുപുഴ ടൗണിന്റെ ഒമ്പതാമത് പ്രസിഡന്റായി ജോബിൻ ജോർജ് സ്ഥാനമേറ്റു. പി.കെ. ബേസിൽ സെക്രട്ടറിയായും ജോർജ്ജ് പോൾ ട്രഷററായും ചുമതലയേറ്റു. ജെസിഐ പ്രസിഡന്റ് ഡിവിൻ ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​ഡീൻ കുര്യാക്കോസ് എംപി, ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, എൽദോ ബാബു വട്ടക്കാവൻ, ജെസിഐ സോൺ ഡയറക്ടർ അനു പോൾ, ജോമി കുര്യാക്കോസ്, സിബി പൗലോസ്, മാത്യു പ്രസാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.