സ്വന്തം ഹോണറേറിയം കാരുണ്യത്തിനായി മാറ്റിവെച്ച് മുഹമ്മദ് പനയ്ക്കൽ 264 രോഗികൾക്ക് ചികിത്സാ സഹായം നൽകി
മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കലിന്റെ നേതൃത്വത്തിലുള്ള കാരുണ്യ ചികിത്സാ സഹായ പദ്ധതിയിലൂടെ 264 നിർധന ക്യാൻസർ, വൃക്ക രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു. മന്ത്രി അഡ്വ. എം. ലിജു വിതരണോദ്ഘാടനം നിർവഹിച്ചു
നിർധന രോഗികൾക്ക് കൈത്താങ്ങായി കാരുണ്യ ചികിത്സാ സഹായ പദ്ധതി; 264 പേർക്ക് ധനസഹായം വിതരണം ചെയ്തു
മൂവാറ്റുപുഴ: നിർധനരായ ക്യാൻസർ, വൃക്ക രോഗികൾക്ക് ആശ്വാസമേകി മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതിയുടെ ധനസഹായ വിതരണം നടത്തി. ഈ വർഷം മാത്രം 264 നിർധന രോഗികൾക്കാണ് പദ്ധതിയിലൂടെ ചികിത്സാ സഹായം ലഭ്യമാക്കിയത്.
കീച്ചേരിപ്പടി കൊച്ചക്കോൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ എക്സൈസ് വകുപ്പ് മന്ത്രി അഡ്വ. എം. ലിജു പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ രോഗികൾക്ക് സഹായമെത്തിക്കുന്ന ഈ സംരംഭം ഏവർക്കും മാതൃകാപരമാണെന്ന് മന്ത്രി എം. ലിജു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചികിത്സയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾക്ക് കരുതലിന്റെയും സ്നേഹത്തിന്റെയും കൈത്താങ്ങാവുകയാണ് ഈ പദ്ധതി. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മുഹമ്മദ് പനയ്ക്കൽ, ബാങ്കിൽ നിന്ന് തനിക്ക് ലഭിക്കുന്ന ഹോണറേറിയവും ബാക്കി തുക സ്വന്തമായി കണ്ടെത്തിയുമാണ് ഈ ജീവകാരുണ്യ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.
ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, സുഭാഷ് കടയ്ക്കോട്, അബ്രഹാം തൃക്കളത്തൂർ, കെ.എം അബ്ദുൽ മജീദ്, കെ.എം സലീം, പി.പി എൽദോസ്, മാത്യൂസ് വർക്കി, ജോൺ തെരുവത്ത്, പി.സി ജോർജ് കോതമംഗലം, പായിപ്ര കൃഷ്ണൻ, മൻസൂർ പി.എച്ച്, അബ്ദുൽ സലാം പി.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ചക്കക്കൊമ്പനെ തളയ്ക്കാൻ ദൗത്യം നാളെ ചിന്നക്കനാലിൽ നിരോധനാജ്ഞയും കർശന നിയന്ത്രണങ്ങളും
എറണാകുളം ജില്ലാ പഞ്ചായത്ത് സ്കൂളുകളിൽ കായിക അധ്യാപക ഒഴിവ് അഭിമുഖം ഡിസംബർ 2 ന്
കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന് ജെസിഐ ഗ്രാമ സ്വരാജ് പുരസ്കാരം
സ്വന്തം ഹോണറേറിയം കാരുണ്യത്തിനായി മാറ്റിവെച്ച് മുഹമ്മദ് പനയ്ക്കൽ 264 രോഗികൾക്ക് ചികിത്സാ സഹായം നൽകി
ചെമ്പൈ സംഗീതോത്സവത്തിന്റെ അണിയറ പ്രവർത്തകർക്ക് ആദരം
പട്ടയ അപേക്ഷകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കും മന്ത്രി എ.പി അനിൽകുമാർ