ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു കലാമിനൊപ്പം പ്രവർത്തിച്ച പ്രതിഭ

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ട് മുൻ ഡയറക്ടറുമായിരുന്ന എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു. ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ സഹപ്രവർത്തകനായിരുന്നു.

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു കലാമിനൊപ്പം പ്രവർത്തിച്ച പ്രതിഭ
​ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

​ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു; കലാമിനൊപ്പം പ്രവർത്തിച്ച പ്രതിഭ

​തിരുവനന്തപുരം: ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന എം.കെ. അബ്ദുൽ മജീദ് (86) അന്തരിച്ചു. ശാസ്തമംഗലം 'ലുമിയർ' വീട്ടിലായിരുന്നു താമസം. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം ദീർഘകാലം ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് നിർണ്ണായക സംഭാവനകൾ നൽകിയ വ്യക്തിയാണ്.

​പൊന്നാനിക്കടുത്ത് കോക്കൂർ മാനം കണ്ടത്ത് തറവാട്ടിൽ ബാപ്പുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഐ.എസ്.ആർ.ഒയിലെ ഔദ്യോഗിക ജീവിതത്തിന് ശേഷം സാമൂഹിക സാംസ്കാരിക രംഗങ്ങളിലും അദ്ദേഹം സജീവമായിരുന്നു. മുസ്ലിം അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം എജ്യൂക്കേഷൻ സൊസൈറ്റി (MES) ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

​സംസ്കാരം: ഖബറടക്കം ശനിയാഴ്ച (മേയ് 2) വൈകുന്നേരം 7.30ന് പാളയം ജുമാ മസ്ജിദിൽ നടക്കും.

​കുടുംബം:

​ഭാര്യ: ആരിഫ (ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ഇദ്ദേഹത്തിന്റെ ഭാര്യ സഹോദരനാണ്).

​മക്കൾ: ഡോ. എം.കെ. സെൽവ, ഡോ. എം.കെ. ബിന്ദു.

​മരുമക്കൾ: ഡോ. അബ്ബാസ്, ഡോ. നസീർ