തിരുവനന്തപുരം സിറ്റി പോലീസിന്റെ 611 വാഹനങ്ങൾ ഇ ലേലത്തിന് ഒക്ടോബർ 31 ന് ലേലം
തിരുവനന്തപുരം സിറ്റി പോലീസ് സ്റ്റേഷനുകളിലെ അവകാശികളില്ലാത്ത 611 വാഹനങ്ങൾ ഒക്ടോബർ 31 ന് ഓൺലൈനായി ലേലം ചെയ്യുന്നു. MSTC വെബ്സൈറ്റ് വഴി പങ്കെടുക്കാം.
തിരുവനന്തപുരത്ത് 611 വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു; ഓൺലൈനായി പങ്കെടുക്കാം
തിരുവനന്തപുരം: സിറ്റി പോലീസ് യൂണിറ്റിന് കീഴിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അവകാശികളില്ലാതെ കിടക്കുന്ന 611 വാഹനങ്ങൾ ഓൺലൈനായി ലേലം ചെയ്യുന്നു. നിലവിൽ കേസുകളിലോ അന്വേഷണത്തിലോ കോടതി വിചാരണയിലോ ഉൾപ്പെടാത്ത വിവിധ തരത്തിലുള്ള വാഹനങ്ങളാണ് ഇ-ലേലത്തിലൂടെ വിൽപ്പന നടത്തുന്നത്.
പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി ലിമിറ്റഡിന്റെ (MSTC Ltd.) www.mstcecommerce.com എന്ന വെബ്സൈറ്റ് മുഖേന ഒക്ടോബർ 31-ന് രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് ഇ-ലേലം നടക്കുക എന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ലേലത്തിന് മുൻപായി എം.എസ്.ടി.സി ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 'Buyer' (വാങ്ങുന്നയാൾ) ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ലേലത്തിന് വെച്ചിരിക്കുന്ന വാഹനങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടാൻ അവസരമുണ്ട്. ലേല തീയതിക്ക് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ (SHO) അനുമതിയോടെ വാഹനങ്ങൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.
ഇ 20 പെട്രോൾ ഗുണനിലവാര പരിശോധന സാമ്പിളുകൾ ശേഖരിച്ചു
രാമപുരം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ നിയമനം
സ്വകാര്യ ആശുപത്രിയെ ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ
വേമ്പനാട് കായലിൽ നിന്ന് അനധികൃതമായി ശേഖരിച്ച 1,700 കിലോ മല്ലിക്കക്ക പിടികൂടി
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
57 ാമത് IFFI യിലേക്ക് ‘ദര്യ’ കൊച്ചിയിലെ കലാകാരന്മാരുടെ കൂട്ടുകെട്ടിന് ദേശീയ അംഗീകാരം 
