കോതമംഗലത്ത് ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള ചെമ്പ് പട്ടകൾ കവർന്ന കേസ് രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിൽ
കോതമംഗലം ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽ മോഷണം: രണ്ട് ഇതരസംസ്ഥാനക്കാർ പോലീസ് പിടിയിൽ കോതമംഗലം: തങ്കളത്തുള്ള ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ചിൽനിന്ന് ലക്ഷങ്ങൾ വിലമതിക്ക
കോതമംഗലം ബിഎസ്എൻഎൽ എക്സ്ചേഞ്ചിൽ മോഷണം: രണ്ട് ഇതരസംസ്ഥാനക്കാർ പോലീസ് പിടിയിൽ
കോതമംഗലം: തങ്കളത്തുള്ള ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ചിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ചെമ്പ് പട്ടകൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതരസംസ്ഥാനക്കാരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. അസ്സാം ചിരാങ്ങ് ബിജനി സ്വദേശി ബോക് ത്തോ റായ് (27), നിലവിൽ പെരുമ്പാവൂർ മാവിൻചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് തിരുനെൽവേലി സ്വദേശി ഗവാസ്കർ (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂൺ 13-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എക്സ്ചേഞ്ചിനകത്ത് എർത്തിംഗിനായി സൂക്ഷിച്ചിരുന്ന 164 കിലോഗ്രാം തൂക്കം വരുന്ന ചെമ്പ് പട്ടകളാണ് പ്രതികൾ കവർന്നത്. വിപണിയിൽ ഇവയ്ക്ക് ഏകദേശം 1,80,400 രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.
ബോക് ത്തോ റായ്‍യും മറ്റ് രണ്ട് പേരും ചേർന്നാണ് എക്സ്ചേഞ്ചിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയത്. ഇത്തരത്തിൽ മോഷ്ടിച്ച സാധനങ്ങൾ പെരുമ്പാവൂരിലെ ആക്രിക്കടയിൽ വെച്ച് വാങ്ങിയതിനാണ് തമിഴ്നാട് സ്വദേശിയായ ഗവാസ്കറെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കോതമംഗലം ഇൻസ്പെക്ടർ പ്രശാന്ത് കുമാർ, എസ്.ഐമാരായ എൽദോ പോൾ, അജികുമാർ, എസ്.സി.പി.ഒമാരായ ഫൈസൽ, സുഭാഷ് ചന്ദ്രൻ, സി.പി.ഒ റിജേഷ് മാത്യു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
