മേതലയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി അനധികൃതമായി തങ്ങിയ ബംഗ്ലാദേശ് പൗരനെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു
കേരളത്തിൽ അനധികൃതമായി താമസിച്ച് പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് സ്വദേശിയെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ബംഗ്ലാദേശ് പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ പോലീസ് കണ്ടെടുത്തു.
പെരുമ്പാവൂർ: യാതൊരുവിധ യാത്രാരേഖകളുമില്ലാതെ ഇന്ത്യയിൽ അതിർത്തി കടന്നെത്തി കേരളത്തിൽ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് പൗരനെ പോലീസ് പിടികൂടി. ബംഗ്ലാദേശിലെ കിഷോർപൂർ സ്വദേശിയായ മുഹമ്മദ് റാത്തോൺ ഇസ്ലാം (33) ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്.
മേതലയിലുള്ള ഒരു പ്ലൈവുഡ് കമ്പനിയിൽ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. കൃത്യമായ രേഖകളില്ലാതെ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ ശേഷം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ ജോലി ചെയ്തു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഇയാളിൽ നിന്ന് ബംഗ്ലാദേശ് പൗരനാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കുറുപ്പംപടി ഇൻസ്പെക്ടർ വി. രാജേഷ് കുമാർ, സബ് ഇൻസ്പെക്ടർ പി.എം. മുഹമ്മദ്, സീനിയർ സി.പി.ഒ. നൗഫൽ, സി.പി.ഒ.മാരായ അനീഷ് കുമാർ, ബാലു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മികച്ച നടനായി മമ്മൂട്ടി, ഗായികയായി വൈക്കം വിജയലക്ഷ്മി ദേശീയ പുരസ്കാര വേദിയിൽ മലയാളത്തിന് വൻനേട്ടം
ഹൃദയാഘാതം മൂലമുള്ള മരണം തടയാൻ ‘ഓട്ടോരക്ഷ’ പദ്ധതിയുമായി രമേഷ് പിഷാരടി എംഎൽഎ
പുനർജനിക്കാൻ ചൂരൽമല ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പ്രിയങ്ക ഗാന്ധി
മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ പുസ്തകങ്ങൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചിയിൽ ഭക്ഷ്യ ജന്തുജന്യ രോഗങ്ങൾ തടയാൻ വൺ ഹെൽത്ത്
കാർഷിക യന്ത്രങ്ങൾക്ക് അപേക്ഷിക്കാം 
