വയനാട് ഫണ്ട് തട്ടപ്പ് വ്യാജപ്രചാരണം കുറ്റക്കാരെ ഉടൻ കണ്ടെത്തണം ദീപ്തി മേരി വർഗീസിന്റെ പരാതിയിൽ ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ
കെപിസിസി വയനാട് ഫണ്ട് തട്ടിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദീപ്തി മേരി വർഗീസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി.
വയനാട് ഫണ്ട് തട്ടപ്പ് വ്യാജപ്രചാരണം: അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ദീപ്തി മേരി വർഗീസ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം: കെപിസിസി വയനാട് ഫണ്ട് തട്ടിച്ചെന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനും യുഡിഎഫിനും എതിരെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വ്യാജ സ്ക്രീൻഷോട്ടുകൾ നിർമ്മിച്ച് പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
നേരത്തെ ഈ വിഷയത്തിൽ ദീപ്തി മേരി വർഗീസ് സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേലുള്ള അന്വേഷണം ദ്രുതഗതിയിലാക്കണമെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോൾ ആഭ്യന്തരമന്ത്രിയെ നേരിട്ട് സമീപിച്ചിരിക്കുന്നത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിർദേശം നൽകി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകൾ ചമയ്ക്കുന്ന സൈബർ കുറ്റവാളികളെ വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിലാണ് അധികൃതർ.