ഏൽസ്റ്റൺ ടൗൺഷിപ്പിൽ 157 വീടുകൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കും മന്ത്രി ടി സിദ്ദീഖ്

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ഏൽസ്റ്റൺ എസ്റ്റേറ്റ് പുനരധിവാസ ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കുമെന്ന് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു.

ഏൽസ്റ്റൺ ടൗൺഷിപ്പിൽ 157 വീടുകൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കും മന്ത്രി ടി സിദ്ദീഖ്
ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ധിഖിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗം
ഏൽസ്റ്റൺ ടൗൺഷിപ്പിൽ 157 വീടുകൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കും മന്ത്രി ടി സിദ്ദീഖ്

​ഏൽസ്റ്റൺ ടൗൺഷിപ്പിൽ 157 വീടുകൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കും: മന്ത്രി ടി സിദ്ദീഖ്

കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി ഏൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ നിർമ്മാണം നടക്കുന്ന 157 വീടുകൾ സെപ്റ്റംബർ 30 നകം പൂർത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകൾ ഡിസംബറോടെ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകൾ ഇതിനകം ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കൽപ്പറ്റ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

​ടൗൺഷിപ്പിലെ ആരോഗ്യ കേന്ദ്രം, പൊതു മാർക്കറ്റ്, ശുചിമുറികൾ എന്നിവയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കളിസ്ഥലം, അങ്കണവാടി, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങൾ എന്നിവ ഒക്ടോബറോടെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. പുനരധിവാസ ഗുണഭോക്താക്കളുടെ വിവിധ പട്ടികകളിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കായി 5.58 കോടി രൂപയുടെ ബാങ്ക് വായ്പകൾ സർക്കാർ കൈമാറിയിട്ടുണ്ട്. ദുരിതബാധിതർക്ക് നൽകുന്ന ദിനബത്തയും വീട്ടുവാടകയും മൂന്ന് മാസത്തേക്ക് കൂടി തുടരും. എന്നാൽ ടൗൺഷിപ്പിലേക്ക് താമസം മാറിയ കുടുംബങ്ങൾക്ക് ഇനി വീട്ടുവാടക ലഭിക്കില്ല.

​വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരം

ടൗൺഷിപ്പ് നിർമ്മാണത്തെ തുടർന്ന് കൽപ്പറ്റ നഗരത്തിലും പരിസരങ്ങളിലും രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശാസ്ത്രീയ പഠനം നടത്തി ബൃഹദ് പദ്ധതി തയ്യാറാക്കും. ദുരന്ത നിവാരണ പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച കലക്ടറേറ്റിൽ പ്രത്യേക യോഗം ചേരും. ദുരന്തബാധിത പ്രദേശത്തെ കാർഷിക ഭൂമി പുനഃക്രമീകരിച്ച് നൽകുന്നതിനായി മണ്ണ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത പടവെട്ടികുന്ന്, അട്ടമല പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കും.

​ചൂരൽമലയിലും പുഞ്ചിരിമട്ടത്തും പാലം നിർമ്മാണം പുരോഗമിക്കുന്നു

ചൂരൽമലയിൽ പാലം നിർമ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കാൻ തീരുമാനമായിട്ടുണ്ട്. പുഞ്ചിരിമട്ടത്തെ പാലം നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ സാസ്കി (SASKI) പദ്ധതിക്ക് കീഴിൽ നിർമ്മിക്കുന്ന റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ഫയർ സ്റ്റേഷനുകൾ തുടങ്ങിയവയുടെ പുരോഗതിയും യോഗം വിലയിരുത്തി.

​കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ അജീഷ്, സബ് കളക്ടർ അതുൽ സാഗർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.