അധ്യയന വർഷം തുടങ്ങും മുൻപേ പാഠപുസ്തകങ്ങളും യൂണിഫോമും കൈകളിൽ ചരിത്ര നേട്ടമെന്ന് മുഖ്യമന്ത്രി

​അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

അധ്യയന വർഷം തുടങ്ങും മുൻപേ പാഠപുസ്തകങ്ങളും യൂണിഫോമും കൈകളിൽ ചരിത്ര നേട്ടമെന്ന് മുഖ്യമന്ത്രി
​പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി സ്വാഗതം ആശംസിച്ചു. വി. കെ. പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ. എസ്. കെ. ഉമേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ പ്രകടമാണെന്നും അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞത് മികച്ച മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​"ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പഠനത്തിനായി അവധിക്കാലം ഗൗരവമായി വിനിയോഗിക്കാറുണ്ട്. അവർക്ക് നേരത്തെ തന്നെ പുസ്തകങ്ങൾ ലഭിക്കുന്നത് വലിയ സഹായമാകും. വിനോദങ്ങൾക്കൊപ്പം തന്നെ പഠനത്തിനും സമയം കണ്ടെത്താൻ ഇതിലൂടെ സാധിക്കും," മുഖ്യമന്ത്രി പറഞ്ഞു.

​പഴയകാലം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

2016-ന് മുൻപ് പാഠപുസ്തക വിതരണം വൈകിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അധ്യാപകർ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ നൽകി പഠിപ്പിക്കേണ്ടി വന്ന സാഹചര്യം അന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വിദ്യാഭ്യാസ രംഗത്തുണ്ടായ സമഗ്രമായ ഇടപെടലുകൾ ഈ അവസ്ഥ മാറ്റി. 5000 കോടി രൂപ ചെലവഴിച്ച് സ്‌കൂളുകൾ നവീകരിക്കുകയും സ്മാർട്ട് ക്ലാസ് മുറികൾ സജ്ജമാക്കുകയും ചെയ്തതോടെ കേരളം ഉയർന്ന അക്കാദമിക് നിലവാരം കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

​കൈത്തറി മേഖലയ്ക്ക് കരുത്ത്

ഏകദേശം 600 രൂപ വിലവരുന്ന ഗുണമേന്മയുള്ള കൈത്തറി യൂണിഫോമാണ് സർക്കാർ സൗജന്യമായി നൽകുന്നത്. ഇത് വിദ്യാർത്ഥികൾക്ക് മികച്ച വസ്ത്രം ഉറപ്പാക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്തെ കൈത്തറി തൊഴിലാളികൾക്ക് വലിയ പിന്തുണയുമാണ്.