കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു ബന്ധുവായ പ്രതി ഒളിവിൽ
ആലപ്പുഴ തുമ്പോളിയിൽ കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കാഞ്ഞിരംചിറ സ്വദേശി മനീഷ് ആണ് മരിച്ചത്. പ്രതിയായ ബന്ധു റോബിനായി പോലീസ് അന്വേഷണം തുടങ്ങി.
ആലപ്പുഴയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
ആലപ്പുഴ: കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കാഞ്ഞിരംചിറ സ്വദേശിയും നിലവിൽ തുമ്പോളി മംഗലത്ത് വാടകയ്ക്ക് താമസിക്കുകയുമായിരുന്ന പുന്നയ്ക്കൽ വീട്ടിൽ മനീഷ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മനീഷിന്റെ ബന്ധുവായ റോബിൻ (29) എന്നയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി നിലവിൽ ഒളിവിലാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മംഗലം ജംക്‌ഷന് കിഴക്കുള്ള മനീഷിന്റെ വാടകവീട്ടിലായിരുന്നു സംഭവം. മനീഷിന്റെ വീട്ടിലെത്തിയ റോബിനും മനീഷും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, ഇതിനിടെ റോബിൻ കത്തിയെടുത്ത് മനീഷിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മനീഷിനെ നാട്ടുകാർ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പരുമല പെരുന്നാൾ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്
മരുന്നു ക്ഷാമം ഉണ്ടാകാതിരിക്കാൻ റെഡി പർച്ചേസ് നടത്താം മന്ത്രി കെ മുരളീധരൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് രണ്ട് പേർ അറസ്റ്റിൽ
മാലിന്യസംസ്കരണം ഓരോ പൗരന്റെയും ഉത്തരവാദിത്വം മന്ത്രി അനൂപ് ജേക്കബ്
പറവൂരിന്റെ അഭിമാന താരങ്ങൾക്ക് പുരസ്കാരങ്ങൾ
മാനസികാരോഗ്യ സംരക്ഷണത്തിന് കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു മന്ത്രി എൻ. ഷംസുദ്ദീൻ 
