മൂവാറ്റുപുഴ നഗരസഭയിൽ ഭരണഘടനാ ദിനാചരണവും ഭരണഘടനാ സംഗമവും സംഘടിപ്പിച്ചു
ഇന്ത്യൻ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ നെഹ്റു പാർക്കിൽ ഭരണഘടനാ സംഗമം സംഘടിപ്പിച്ചു. ഗാന്ധിയൻ പ്രൊഫ. എം.വി. മത്തായി പരിപാടി ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ നഗരസഭയിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു
മൂവാറ്റുപുഴ: ഇന്ത്യൻ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംഗമം നടന്നു. നെഹ്റു പാർക്കിൽ സംഘടിപ്പിച്ച പരിപാടി ഗാന്ധിയനും പ്രൊഫസറുമായ എം.വി. മത്തായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഭരണഘടനാ പുസ്തകം നൽകി. ജനാധിപത്യം, മതനിരപേക്ഷത, സമത്വം, നീതി, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങൾ നെഞ്ചോട് ചേർത്ത് സംരക്ഷിക്കാനുള്ള ആഹ്വാനമായി ഇത് മാറി. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും പുതുതലമുറയിലേക്ക് പകരുന്നതിനും അവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനുമുള്ള വേദിയായും സംഗമം മാറി.
ഭരണഘടനയുടെ ആമുഖം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസംബീഗം വായിച്ചു. നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ അബ്ദുൽ സലാം, സ്ഥിരം സമിതി അധ്യക്ഷരായ അസം ബീഗം, പി. രജിത, ജിനു മടേക്കൽ, ഷഹന മാഹിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു ജോൺ, അബ്ദുൾ സലാം, കബീർ പൂക്കടശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
യംഗ് കൊമേഴ്സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ
ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് ‘ആകാശംലോ ഒക താര’ പ്രത്യേക പ്രദർശനം നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി
450 രൂപയ്ക്ക് ഭാഗ്യം തേടിയെത്തുമോ? 25 കോടി ഒന്നാം സമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വിപണിയിലേക്ക് 
