ബാവയുടെ ഓർമ്മപ്പെരുന്നാളും ശിലാസ്ഥാപന ദിനവും ഡിസംബർ 5 മുതൽ

മേക്കടമ്പ് പള്ളിയിൽ മോർ ഇഗ്നാത്തിയോസ് നൂറോനോ ബാവയുടെ ഓർമ്മപ്പെരുന്നാളും ശിലാസ്ഥാപന ദിനവും ഡിസംബർ 5 മുതൽ 9 വരെ  

ബാവയുടെ ഓർമ്മപ്പെരുന്നാളും ശിലാസ്ഥാപന ദിനവും ഡിസംബർ 5 മുതൽ
ബാവയുടെ ഓർമ്മപ്പെരുന്നാളും ശിലാസ്ഥാപന ദിനവും ഡിസംബർ 5 മുതൽ

മേക്കടമ്പ് പള്ളിയിൽ മോർ ഇഗ്നാത്തിയോസ് നൂറോനോ ബാവയുടെ ഓർമ്മപ്പെരുന്നാളും ശിലാസ്ഥാപന ദിനവും ഡിസംബർ 5 മുതൽ 9 വരെ

 മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയുടെ കാവൽപിതാവായ പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് നൂറോനോ ബാവയുടെ ഓർമ്മപ്പെരുന്നാളും പള്ളിയുടെ 45-ാമത് ശിലാസ്ഥാപന ദിനവും സംയുക്തമായി ഡിസംബർ 5, 6, 7, 8, 9 (വെള്ളി മുതൽ ചൊവ്വ വരെ) തീയതികളിൽ ആഘോഷിക്കും.

​പഞ്ചദിന പരിപാടികൾ:

​ഡിസംബർ 5 (വെള്ളി): എം.ഐ.എൻ. പബ്ലിക് സ്കൂൾ പേട്രൻസ് ഡേ. രാവിലെ 7.15ന് പ്രഭാത പ്രാർത്ഥന, തുടർന്ന് 8.15ന് റവ. ഫാ. റോയി കെ. വർഗീസ് (പ്രിൻസിപ്പാൾ, എം.ഐ.എൻ പബ്ലിക് സ്കൂൾ) വി. കുർബ്ബാന അർപ്പിക്കുകയും പേട്രൻസ് ഡേ സന്ദേശം നൽകുകയും ചെയ്യും.

​ഡിസംബർ 6 (ശനി): രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന, 7.00ന് റവ. ഫാ. പ്രിൻസ് മരുതനാട്ട് വി. കുർബ്ബാന. വൈകിട്ട് 6.15ന് സന്ധ്യാപ്രാർത്ഥന, ഗാനശുശ്രൂഷ, തുടർന്ന് 7.30ന് ഡോ. ഡിക്സൺ പി. തോമസ് (പ്രിൻസിപ്പാൾ, ബി.എഡ്. കോളേജ്, പുത്തൻകുരിശ്) നയിക്കുന്ന കുടുംബ നവീകരണ ധ്യാനം നടക്കും.

​ഡിസംബർ 7 (ഞായർ): പ്രധാന ദിവസങ്ങളിൽ ഒന്നായ ഇന്ന് രാവിലെ 7.00ന് പ്രഭാത പ്രാർത്ഥന, 8.00ന് അഭി. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് വി. കുർബ്ബാന അർപ്പിക്കും. വൈകിട്ട് 6.30ന് വി. ദൈവമാതാവിൻ്റെ നാമത്തിലുള്ള കുരിശുംതൊട്ടിയിൽ (ഗവ: എൽ.പി.എസ്.ന് സമീപം) സന്ധ്യാപ്രാർത്ഥന. 7.30ന് റവ. ഫാ. ജിജോ വർഗീസ് പാക്കുന്നേൽ (വികാരി, സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി, തോട്ടകം) വചന ശുശ്രൂഷ നടത്തും. 8.45ന് ആശീർവാദം, നേർച്ചസദ്യ.mekkadampu-perunnal-mor-ignatios-nuurono-2025

​ഡിസംബർ 8 (തിങ്കൾ): രാവിലെ 7.00ന് പ്രഭാത പ്രാർത്ഥന കുരിശുംതൊട്ടിയിൽ. 8.00ന് റവ. ഫാ. മനു തങ്കച്ചൻ പുല്ലന്തൂർ വി. കുർബ്ബാന. വൈകിട്ട് 5.00ന് മേമ്പൂട്ടിൽ നിന്നും പള്ളി സാധനങ്ങൾ കൊണ്ടുവരുന്നു. 6.15ന് സന്ധ്യാപ്രാർത്ഥന, തുടർന്ന് 7.30ന് ദേശം ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. ഇത് കൽക്കുരിശ്, താഴെയുള്ള കുരിശുപള്ളി, സെ. മേരീസ് കുരിശുപള്ളി, സെ. ജോർജ്ജ് കുരിശുപള്ളി, സെ. ഗ്രിഗോറിയോസ് കുരിശുപള്ളി എന്നിവിടങ്ങളിൽ ചുറ്റി പള്ളിയിൽ തിരിച്ചെത്തും. 9.30ന് ആശീർവാദം, നേർച്ചസദ്യ.

​ഡിസംബർ 9 (ചൊവ്വ): പെരുന്നാളിന്റെ സമാപന ദിവസം രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന. 8.30ന് അഭിവന്ദ്യ ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമനസ്സിൻ്റെ മുഖ്യകാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാനയും വെരി. റവ. രാജു കൊളാപ്പുറത്ത് കോർ എപ്പിസ്കോപ്പ, റവ. ഫാ. ജോർജ്ജ് ചേന്നോത്ത് എന്നിവരുടെ സഹകാർമ്മികത്വത്തിലും നടക്കും. 10.30ന് പ്രദക്ഷിണം, 11.00ന് ആശീർവാദം, 11.15ന് നേർച്ച സദ്യ, 11.30ന് ലേലം. ഉച്ചയ്ക്ക് 12.30ന് കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിക്കും.

​ വികാരി ഫാ. ജോൺ തോമസ് കൂമുള്ളിൽ കൊടിയേറ്റുന്നതിലൂടെ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമായി.