ആശാൻ
ജോൺ പോൾ ജോർജിന്റെ ആശാൻ തീയേറ്ററുകളിലേക്ക് വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്
ജോൺ പോൾ ജോർജിന്റെ ‘ആശാൻ’ തീയേറ്ററുകളിലേക്ക്; വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്
കൊച്ചി: 'ഗപ്പി', 'അമ്പിളി' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രം ‘ആശാൻ’ പ്രദർശനത്തിനൊരുങ്ങുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ഗപ്പി സിനിമാസുമായി ചേർന്നാണ് വേഫെറർ ഫിലിംസ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ഒന്നാണ്. നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ജോസ് തച്ചിൽ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ജോൺ പോൾ ജോർജ് തന്നെയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. വരികൾ വിനായക് ശശികുമാറിന്റേതാണ്. അജീഷ് ആന്റോ പശ്ചാത്തല സംഗീതം ഒരുക്കുന്നു. വൻ താരനിരയും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്ന 'ആശാൻ' ഉടൻ തീയേറ്ററുകളിലെത്തും.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
