തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുത് കർശന നിർദേശവുമായി ജില്ലാ കളക്ടർ

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിരോധനം. ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുത് കർശന നിർദേശവുമായി ജില്ലാ കളക്ടർ
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുത്: കർശന നിർദേശവുമായി ജില്ലാ കളക്ടർ

​തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുത്: കർശന നിർദേശവുമായി ജില്ലാ കളക്ടർ

​കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലോ അനുബന്ധ പ്രവർത്തനങ്ങളിലോ കുട്ടികളെ ഒരു കാരണവശാലും പങ്കെടുപ്പിക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ബാലവേല നിരോധന നിയമപ്രകാരം നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

​തിരഞ്ഞെടുപ്പ് റാലികൾ, യോഗങ്ങൾ, മുദ്രാവാക്യം വിളികൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ലഘുലേഖകളോ പോസ്റ്ററുകളോ വിതരണം ചെയ്യുന്നതിനും കുട്ടികളെ ഉപയോഗിക്കാൻ പാടില്ല. പ്രചാരണ വേളയിൽ സ്ഥാനാർത്ഥികൾ കുട്ടികളെ കൈകളിൽ എടുക്കുന്നതോ, വാഹനങ്ങളിൽ കൂടെയിരുത്തുന്നതോ ചട്ടലംഘനമായി കണക്കാക്കും.

​കൂടാതെ, തിരഞ്ഞെടുപ്പ് ഗാനങ്ങൾ, കവിതകൾ, പ്രസംഗങ്ങൾ എന്നിവയിൽ കുട്ടികളെ ഉൾപ്പെടുത്തുന്നതും രാഷ്ട്രീയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി അവരെ ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാഷ്ട്രീയ പ്രക്രിയകളിൽ നിന്ന് അവരെ മാറ്റിനിർത്തുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് കളക്ടർ കൂട്ടിച്ചേർത്തു.